SignIn
Kerala Kaumudi Online
Friday, 25 September 2026 12.54 AM IST

ഗ്യാനേഷ് കുമാർ പുറത്തുപോകൂ പ്രക്ഷോഭം പ്രഖ്യാപിച്ച് പാറ്റകൾ ഇംപീച്ച് മെന്റിന് പ്രതിപക്ഷം

READ ENGLISH VERSION
gyy
f

ന്യൂ​ഡ​ൽ​ഹി​:​ ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​ ​ഗ്യാ​നേ​ഷ് ​കു​മാ​റി​നെ​തി​രെ​ ​പാ​‌​ർ​ല​മെ​ന്റി​ന്റെ​ ​ഇ​രു​സ​ഭ​ക​ളി​ലും​ ​പ്ര​തി​പ​ക്ഷം​ ​ഇം​പീ​ച്ച്മെ​ന്റ് ​പ്ര​മേ​യം​ ​കൊ​ണ്ടു​വ​രും.​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെ ​സ്വതന്ത്രസ്വഭാവം സംബന്ധി​ച്ച് സു​പ്രീം​ ​കോ​ട​തി​കൂ​ടി​ സംശയം ഉന്നയി​ച്ചതോടെയാണ് ​പ്ര​തി​രോ​ധം​ ​ശ​ക്ത​മാ​യ​ത്.​ ​ര​ണ്ടു​ദി​വ​സ​ത്തി​ന​കം​ ​രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ​ ​ജ​ന്ത​ർ​ ​മ​ന്ദ​റി​ൽ​ ​വീ​ണ്ടും​ ​സ​മ​രം​ ​തു​ട​ങ്ങു​മെ​ന്ന് ​കോ​ക്രോ​ച്ച് ​ജ​ന​ത​ ​പാ​‌​ർ​ട്ടി​ ​പ്ര​ഖ്യാ​പി​ച്ചു.

രണ്ടാഴ്ചയ‌്ക്കകം ഇംപീച്ച്മെന്റ് നോട്ടീസ് നൽകാൻ പ്രതിപക്ഷത്തെ പാർട്ടികളുമായും നിയമവിദഗ്ദ്ധരുമായും കോൺഗ്രസ് നേതാക്കൾ കൂടിയാലോചന തുടങ്ങി. ഏപ്രിൽ 24ന് രാജ്യസഭയിലെ 73 പ്രതിപക്ഷ എം.പിമാർ നോട്ടീസ് നൽകിയ പ്രമേയത്തിൽ രാജ്യസഭ അദ്ധ്യക്ഷൻ തീരുമാനമെടുത്തിട്ടില്ല.

രാജ്യത്തിന്റെ താത്പര്യം മുൻനിറുത്തി ഗ്യാനേഷ് പദവിയൊഴിഞ്ഞ് മാപ്പുസാക്ഷിയാകണമെന്ന് രാഹുൽ ഗാന്ധി വാ‌ർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഗ്യാനേഷിന്റെ സംരക്ഷകൻ. ബി.ജെ.പിയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും ചേർന്ന് രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയെ തകർക്കാൻ ശ്രമിക്കുന്നത് അനുവദിക്കില്ല. ഗൂഢാലോചന നടത്തിയ മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കുമെതിരെ അന്വേഷണമുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.

ഗ്യാനേഷിനെ പുറത്താക്കണമെന്ന് സി.പി.എം,സി.പി.ഐ,സി.പി.ഐ(എം.എൽ) ലിബറേഷൻ,ഫോർവേഡ് ബ്ലോക്ക്,ആർ.എസ്.പി തുടങ്ങിയ ഇടതുപാർട്ടികൾ സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ഗ്യാനേഷിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് തൃണമൂൽ എം.പി മഹുവ മൊയിത്ര പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഐ.ടി വിഭാഗവും ദുരൂഹതകളും

തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തെ ഐ.ടി വിഭാഗത്തിനും മേധാവി സീമ ഖന്നയ്‌ക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധു,വിവേക് ജോഷി എന്നിവ‌‌‌ർ നിലപാടെടുത്തതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഫീൽഡിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ഐ.ടി മേധാവിക്ക് 'നിയമപരമായ യാതൊരു അധികാരവുമില്ലെന്ന്' കമ്മിഷണർമാർ മുന്നറിയിപ്പ് നൽകിയിരുന്നു.

1.ഡൽഹിയിലിരുന്ന് 'ഇ.സി.ഐ നെറ്റ്' എന്ന സോഫ്റ്റ്‌വെയറിലൂടെ രാജ്യത്തെ വോട്ടർ പട്ടികയുടെ നിയന്ത്രണം കേന്ദ്രീകരിക്കുന്നു.

വോട്ടർപട്ടികയുടെ വികേന്ദ്രീകൃതമായ തയ്യാറെടുപ്പ് പ്രക്രിയയെ സോഫ്റ്റ്‌വെയർ ദുർബലപ്പെടുത്തുന്നുവെന്നാണ് ഉദ്യോഗസ്ഥർ കമ്മിഷണർമാരെ അറിയിച്ചത്.

2.ഗോവയിലെ എസ്.ഐ.ആർ കരടുപട്ടികയിൽ നിന്ന് പുറത്തായ 97 പേരെ തിരികെ ചേർക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചെങ്കിലും അനുവദിച്ചില്ല. സോഫ്റ്റ്‌വെയറിലെ പുനഃസ്ഥാപിക്കൽ ബട്ടൺ ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കിയില്ല. ഡൽഹിയിലെ ഐ.ടി വിഭാഗത്തിൽ മാത്രമെ അതു നടക്കുമായിരുന്നുള്ളു.

3. ഗോവ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസ‌ർ ഡൽഹിയിലേക്ക് ഏഴു ദിവസത്തിനകം എട്ട് ഇമെയിൽ അയച്ചെങ്കിലും പ്രതികരിച്ചില്ല. ഒടുവിൽ ഡൽഹിയിലെ ഡെപ്യൂട്ടി ഇലക്ഷൻ കമ്മിഷണർ ഐ.ടി വിഭാഗം മേധാവിക്ക് ക‌‌ർശന നിർദ്ദേശം നൽകി. ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടികയിൽ 97 പേരുകളും ഉണ്ടായിരുന്നു. എന്നാൽ സെപ്‌തംബർ 20ന് അവരെയെല്ലാം ഒഴിവാക്കിയതായാണ് കണ്ടത്.

ജു​ഡി​ഷ്യ​റി​ ​കേ​ന്ദ്ര​ത്തി​ന്
കീ​ഴ​ട​ങ്ങു​ന്ന​ ​അ​വ​സ്ഥ

തു​റ​ന്ന​ടി​ച്ച് ​ ജ​സ്റ്റി​സ് ​ദീ​പാ​ങ്ക​ർ​ ​ദ​ത്ത

ജു​ഡി​ഷ്യ​ൽ​ ​നി​യ​മ​ന​ങ്ങ​ളി​ൽ​ ​ശു​പാ​ർ​ശ​ ​ന​ൽ​കാ​നു​ള്ള​ ​കൊ​ളീ​ജി​യം​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ​കീ​ഴ​ട​ങ്ങു​ന്നു​വെ​ന്ന് ​സു​പ്രീം​കോ​ട​തി​യു​ടെ​ ​വി​മ​ർ​ശ​നം.​ ​സു​പ്രീം​കോ​ട​തി,​ഹൈ​ക്കോ​ട​തി​ ​ജ​ഡ്‌​ജി​മാ​രു​ടെ​ ​നി​യ​മ​ന​ങ്ങ​ളി​ൽ​ ​കൊ​ളീ​ജി​യ​ത്തി​ന് ​ര​ണ്ടാം​ ​നി​ര​യി​ലേ​ക്ക് ​ഒ​തു​ങ്ങേ​ണ്ടി​വ​ന്നു​വെ​ന്നും​ ​ജ​സ്റ്റി​സ് ​ദീ​പാ​ങ്ക​ർ​ ​ദ​ത്ത​ ​തു​റ​ന്ന​ടി​ച്ചു.
മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ,​​​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​മാ​ർ​ ​എ​ന്നി​വ​രു​ടെ​ ​നി​യ​മ​ന​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ 2023​ലെ​ ​കേ​ന്ദ്ര​നി​യ​മ​ത്തെ​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ ​ഹ​ർ​ജി​ക​ൾ​ ​ഭ​ര​ണ​ഘ​ട​ന​ ​ബെ​ഞ്ചി​ന് ​വി​ട്ടു​കൊ​ണ്ടു​ള്ള​ ​വി​ധി​യി​ലാ​ണ് ​ശ്ര​ദ്ധേ​യ​ ​നി​രീ​ക്ഷ​ണ​ങ്ങ​ൾ.​ ​സു​പ്രീം​കോ​ട​തി​ ​കൊ​ളീ​ജി​യം​ ​അ​യ​യ്ക്കു​ന്ന​ ​ശു​പാ​ർ​ശ​ക​ളി​ൽ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ചി​ല​തു​ ​മാ​ത്രം​ ​അം​ഗീ​ക​രി​ക്കു​ന്നു.​ ​ ​ചി​ല​രെ​ ​മാ​ത്രം​ ​തി​ര​ഞ്ഞെ​ടു​ത്ത് ​നി​യ​മി​ക്കു​ന്ന​ത് ​കൊ​ളീ​ജി​യം​ ​തീ​രു​മാ​ന​ങ്ങ​ളു​ടെ​ ​പ​വി​ത്ര​ത​യെ​ ​ത​ക​ർ​ക്കു​ന്ന​താ​ണ്.
നി​യ​മ​ന​ങ്ങ​ൾ​ ​ത​ട​ഞ്ഞു​വ​യ്‌​ക്കു​ന്ന​ത് ​പ​തി​വാ​യി​ട്ടും​ ​എ​ക്‌​സി​ക്യൂ​ട്ടീ​വു​മാ​യു​ള്ള​ ​ഏ​റ്റു​മു​ട്ട​ൽ​ ​ഒ​ഴി​വാ​ക്കു​ക​യാ​ണ് ​കൊ​ളീ​ജി​യം.​ മി​ക​ച്ച​ ​ജ​ഡ്‌​ജി​മാ​ർ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന​ ​വി​മ​ർ​ശ​നം​ ​ഉ​യ​രാ​ത്ത​ ​സാ​ഹ​ച​ര്യം​ ​ഭാ​വി​യി​ലെ​ങ്കി​ലും​ ​സൃ​ഷ്‌​ടി​ക്ക​ണം.​ ​തെ​റ്റാ​യ​ ​തീ​രു​മാ​ന​ങ്ങ​ൾ​ക്ക് ​കൊ​ളീ​ജി​യം​ ​പ​ഴി​ ​കേ​ൾ​ക്കു​ക​യാ​ണ്.​ ​നി​യ​മ​ന​ങ്ങ​ളി​ൽ​ ​അ​ന്തി​മ​ ​തീ​രു​മാ​നം​ ​എ​ക്‌​സി​ക്യൂ​ട്ടീ​വി​ന്റേ​താ​ണ്.​ ​അ​തി​നാ​ൽ,​ ​'ന്യാ​യാ​ധി​പ​ന്മാ​ർ​ ​ന്യാ​യാ​ധി​പ​ന്മാ​രെ​ ​നി​യ​മി​ക്കു​ന്നു​"​ ​എ​ന്ന​ ​വാ​ദം​ ​നി​ല​നി​ൽ​ക്കില്ല. ചി​​​ല​​​ ​​​ശു​​​പാ​​​‌​​​ർ​​​ശ​​​ക​​​ളി​​​ൽ​​​ ​​​മാ​​​ത്രം​​​ ​​​കേന്ദ്രസർക്കാർ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​ത് ​​​കീ​​​ഴ്‌​​​വ​​​ഴ​​​ക്ക​​​മാ​​​യി​​​ ​​​മാ​​​റാ​​​ൻ​​​ ​​​അ​​​നു​​​വ​​​ദി​​​ച്ചാ​​​ൽ​​​ ​​​എ​​​ത്ര​​​ ​​​കാ​​​ലം​​​ ​​​ആ​​​ ​​​അ​​​വ​​​സ്ഥ​​​ ​​​തു​​​ട​​​രാ​​​നാ​​​കു​​​മെ​​​ന്നും ​​​ജ​​​സ്റ്റി​​​സ് ​​​ദീ​​​പാ​​​ങ്ക​​​ർ​​​ ​​​ദ​​​ത്ത​​​ ​​​ചോ​​​ദി​​​ച്ചു​​​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GANESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360