കാര്യവട്ടം യൂണവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ ആറ്, എട്ട് സെമസ്റ്റർ ബി.ടെക്. (2018 സ്കീം - സപ്ലിമെന്ററി - 2018 & 2019 അഡ്മിഷൻ) ജൂലായ് 2024 പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫീസ്
നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ്
ബി.എ./ബി.എസ്സി./ബി.കോം./ബി.ബി.എ./ബി.സി.എ./ബി.പി.എ./ബി.എം.എസ്./
ബി.എസ്ഡബ്ല്യൂ./ബി.വോക് സി.ബി.സി.എസ്.എസ്. സി.ആർ. (റഗുലർ - 2022 അഡ്മിഷൻ,
ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019 & 2020 അഡ്മിഷൻ,
മേഴ്സിചാൻസ് - 2013 – 2016 & 2018 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 17
വരെയും 150 രൂപ പിഴയോടെ 20 വരെയും 400 രൂപ പിഴയോടെ ജൂൺ 22 വരെയും
അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ ബി.ടി.എച്ച്.എം, ബി.എച്ച്.എ (സി.ബി.സി.എസ്.എസ്-യു.ജി) നവംബർ 2023 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
എം.ജി യൂണി. വാർത്തകൾ
പ്രാക്ടിക്കൽ
നാലം സെമസ്റ്റർ ബി.വോക് റിന്യൂവബിൾ എനർജി മാനേജ്മെന്റ്, റിന്യൂവബിൾ എനർജി ടെക്നോളജി ആൻഡ് മാനേജ്മെന്റ് (പുതിയ സ്കീം 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 29 മുതൽ ആലുവ ശ്രീശങ്കര കോളജിൽ നടത്തും.
മൂന്നാം സെമസ്റ്റർ എം.എസ്സി ബയോ മെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2022 അഡ്മിഷൻ റഗുലർ, 2020, 2021 അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2017 അഡ്മിഷൻ അവസാന മേഴ്സി ചാൻസ് മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 15ന് ആരംഭിക്കും.
ആർ.ജി.സി.ബി വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർ.ജി.സി.ബി) 2024-26 അദ്ധ്യയന വർഷത്തേക്കുള്ള എം.എസ് സി ബയോടെക്നോളജി, പി എച്ച്.ഡി കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എം.എസ്സിക്ക് GATE B യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
നാല് സെമസ്റ്ററുകളിലായി രണ്ട് വർഷമാണ് കോഴ്സ് കാലാവധി. ആകെ 20 സീറ്റ്. പ്രവേശനം ലഭിക്കുന്നവർക്ക് ആദ്യവർഷം പ്രതിമാസം 6000 രൂപയും രണ്ടാം വർഷം പ്രതിമാസം 8000 രൂപയും സ്റ്റൈപെൻഡ് ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവരുടെ കൗൺസലിംഗ് ജൂലായ് ആദ്യവാരവും ക്ലാസ് ആഗസ്റ്റ് ഒന്നിനും ആരംഭിക്കും.
ഡിസീസ് ബയോളജി,ന്യൂറോബയോളജി, ബയോ ഇൻഫോർമാറ്റിക്സ്, പ്ലാന്റ് സയൻസ് എന്നിവയുടെ വിവിധ മേഖലകളിലെ പി എച്ച്.ഡി പ്രോഗ്രാമിലേക്കുള്ള (2024 ഓഗസ്റ്റ് സെഷൻ) പ്രവേശനത്തിനും അപേക്ഷിക്കാം. ലൈഫ്/അഗ്രിക്കൾച്ചറൽ/എൻവയൺമെന്റൽ/വെറ്ററിനറി/ ഫാർമസ്യൂട്ടിക്കൽ/മെഡിക്കൽ സയൻസസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ യു.ജി.സി 10പോയിന്റ് സ്കെയിലിൽ മൊത്തത്തിലോ തത്തുല്യ ഗ്രേഡിലോ കുറഞ്ഞത് 60ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും അഞ്ച് വർഷം സാധുതയുള്ള ജെ.ആർ.എഫ് അല്ലെങ്കിൽ മറ്റേതെങ്കിലും ദേശീയ മത്സരപരീക്ഷ ഫെലോഷിപ്പുള്ളവർക്കും പി എച്ച്.ഡിയ്ക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 26 വയസ്. രണ്ട് പ്രോഗ്രാമുകൾക്കും ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 26. കൂടുതൽ വിവരങ്ങൾക്ക് https://rgcb.res.in/msc-adm, https://rgcb.res.in/phd-adm.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |