SignIn
Kerala Kaumudi Online
Friday, 02 October 2026 3.33 PM IST

'ആ ഒരു കാര്യത്തിൽ ദിലീപ് രാജാവാണ്, അന്ന് പറഞ്ഞത് ഞാൻ എപ്പോഴും മനസിൽ ഓർത്തുവയ്ക്കും'

READ ENGLISH VERSION
baburaj

വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ബാബു രാജ്. ഒരു കാലത്ത് ആക്ഷൻ സിനിമകളിൽ തിളങ്ങി നിന്ന ബാബു രാജ് പിന്നീട് കോമഡി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചു. സാൾട്ട് ആൻഡ് പെപ്പറിലെ പാചകക്കാരന്റെ വേഷം മലയാളികൾ ഒരിക്കലും മറക്കില്ല. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ലിറ്റിൽ ഹാർട്ട്സ് തീയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് ബാബു രാജ്.

ഇപ്പോഴിതാ ഒരു റേഡിയോ മാദ്ധ്യമത്തിന് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഭിമുഖത്തിൽ നടൻ ദിലീപുമായുള്ള ആത്മബന്ധത്തെക്കുറിച്ചാണ് ബാബു രാജ് പറയുന്നത്. കോമഡിയുടെ കാര്യത്തിൽ ദിലീപ് രാജാവാണെന്ന് ബാബുരാജ് പറയുന്നു. ഒരു ചിരി കിട്ടുന്ന അവസരം ഒരിക്കലും പാഴാക്കരുതെന്ന് പലപ്പോഴും തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബാബുരാജ് അഭിമുഖത്തിൽ പറഞ്ഞു.

ബാബുരാജിന്റെ വാക്കുകളിലേക്ക്...
'കോമഡിയുടെ കാര്യത്തിൽ ദിലീപ് രാജാവാണ്. ഒരു ചിരി കിട്ടിയാൽ കളയരുതെന്ന് അദ്ദേഹം പറയാറുണ്ട്. അക്കാര്യം ഞാൻ എപ്പോഴും മനസിൽ ഓർത്തുവയ്ക്കും. എന്നെ നാട്ടുകാരാ എന്നാണ് വിളിക്കുക. നാട്ടുകാരാ..ചിരി കിട്ടുന്ന അവസരം ദിലീപ് കളയില്ല. മായാമോഹിനിയിൽ തന്നെ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എവിടെ കിട്ടിയാലും അത് ഉപയോഗിക്കുന്ന ആളാണ് ദിലീപ്. മായാമോഹിനിയുടെ ഷൂട്ടിംഗ് സമയത്ത് ഉച്ചവരെ ചിരിയോട് ചിരിയായിരുന്നു. അന്ന് ടേക്കെടുക്കാൻ പോലും കഴിഞ്ഞില്ല'- ബാബു രാജ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, BABURAJ, DILEEP, DILEEP CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY