തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഒറ്റപ്പെട്ട മഴ ലഭിക്കും. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നാളെയും യെല്ലോ അലർട്ടാണ്. കേരള, തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |