SignIn
Kerala Kaumudi Online
Sunday, 23 August 2026 8.33 PM IST

ഉപഭോക്താക്കൾ എത്രയും പെട്ടെന്ന് ഗ്യാസ് കണക്ഷൻ മസ്‌റ്ററിംഗ് ചെയ്യണോ?​ കേന്ദ്രം നൽകുന്ന മറുപടി ഇങ്ങനെ

READ ENGLISH VERSION
gas

ന്യൂഡൽഹി: പാചകവാതക സിലിണ്ടർ യഥാർത്ഥ ഉടമയുടെ കൈയിലാണോ എന്നത് ഉറപ്പുവരുത്താൻ മസ്‌റ്ററിംഗ് നടത്തണം എന്ന ഉത്തരവിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തി. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. ഇകെവൈസി നടപടികൾ എൽപിജി സ്ഥിരം ഉപഭോക്താക്കൾക്ക് വരുത്തിയ തടസങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അയച്ച കത്തിന് മറുപടിയായി എക്‌സിലൂടെയാണ് മന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചത്.

ആധാറുമായി പാചകവാതകത്തെ ബന്ധിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരോ പാചകവാതക കമ്പനികളോ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി കുറിച്ചു. മാത്രമല്ല ഇതിനായി ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ വഴിയും കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. ഇകെവൈസി നടപടി കഴിഞ്ഞ എട്ട് മാസത്തോളമായി നിലവിലുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇ-കെവൈസി നടപടികൾ ഉപഭോക്താവ് സൗകര്യമനുസരിച്ച് വിതരണക്കാരന്റെ ഓഫീസ് സന്ദർശിച്ച് രേഖപ്പെടുത്തുകയോ ഒഎംസി ആപ്പ് ഉപയോഗിച്ച് ചെയ്യുകയോ ആകാം. ഗ്യാസ് വിതരണസമയത്ത് വിതരണക്കാരൻ ഉപഭോക്താവിന്റെ വിവരങ്ങൾ പരിശോധിക്കും. ഒരു ആപ്പ് ഉപയോഗിച്ചാണിത്. ശേഷം നടപടി കഴിയുമ്പോൾ ഒരു ഒടിപി നമ്പർ ഉപഭോക്താവിന് മൊബൈലിൽ ലഭിക്കും.

അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും വലിയതോതിലാണ് ഉപഭോക്താക്കൾ ഏജൻസികളിലേയ്ക്ക് എത്തുന്നത്. മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ അടുത്ത മാസം മുതൽ ഗ്യാസ് ലഭിക്കില്ലെന്ന് വാർത്ത പ്രചരിച്ചതും തിരക്കിന് കാരണമായി. കൂടുതൽസമയം ക്യൂവിൽ നിൽക്കേണ്ടിവരുന്നത് വയോധികരെയും രോഗികളെയും വലച്ചു. പ്രായമായവരുടെ പേരിലാണ് ഭൂരിഭാഗം കണക്ഷനുകളും. അതിനാൽ ഇവർ നേരിട്ട് ഏജൻസി ഓഫിസുകളിൽ എത്തണം. ഓൺലൈനിലൂടെ വിവരങ്ങൾ പുതുക്കാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മുതിർന്നവർക്ക് ഇതിന് കഴിയാത്ത സ്ഥിതിയാണ്.

അധാർ സൈറ്റ് ഉപയോഗിച്ചാണ് ഓൺലൈൻ മസ്റ്ററിംഗ് ഇൻർനെറ്റ് തടസപ്പെടുന്നത് നടപടികൾ വൈകിക്കുന്നു


മസ്റ്ററിംഗ് നടത്തുന്നവരിൽ ഏറെയും ബുക്കിലെ പേര് മാറ്റണം.


ഉടമ മരിച്ചെങ്കിലും പേര് മാറ്റാത്ത ആളുകളും ഏറെയുണ്ട്.


സന്ദേശം ലഭിക്കും

അപ്‌ഡേഷൻ പൂർത്തിയാകുമ്പോൾ കണക്ഷൻ എടുത്തവേളയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഇ.കെ.വൈ.സി അപ്‌ഡേറ്റഡ് സന്ദേശം ലഭിക്കും. കണക്ഷൻ എടുത്തവർ വിദേശത്തോ, കിടപ്പുരോഗിയോ ആണെങ്കിൽ മറ്റൊരാളുടെ പേരിൽ കണക്ഷൻ മാറ്റി വേണം മസ്റ്ററിംഗ് നടത്താൻ. മരണപ്പെട്ടവരുടെ പേരിലാണ് കണക്ഷനെങ്കിൽ അവകാശിയുടെ പേരിലേക്ക് മാറ്റിവേണം മസ്റ്ററിംഗ് പൂർത്തിയാക്കാൻ.


കൈവശം കരുതണം

ഗ്യാസ് കണക്ഷൻ ബുക്ക്, ആധാർകാർഡ്, റേഷൻ കാർഡ്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുള്ള ഫോൺ എന്നിവ ഉപഭോക്താക്കൾ കൈവശം കരുതണം.

കമ്പനിയുടെ ആപ്പും ഉപയോഗിക്കാം. കമ്പനികളുടെ ആപ്പും ആധാർ ഫേസ് റെക്കഗ്‌നേഷൻ ആപ്പും ഡൗൺലോഡ് ചെയ്യണം. ഇതിലൂടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാം. ആപ്പിൽ തന്നെ മസ്റ്ററിംഗ് പൂർത്തിയാക്കിയെന്ന സന്ദേശം ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, LPG, MUSTERING, DATE, CENTRAL GOVT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360