
ലക്നൗ: 2027ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ 52 നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൽകുമെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, ബി.എസ്.പി അദ്ധ്യക്ഷൻ മായാവതി എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്കാണ് 10 ലക്ഷത്തിന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ ഭീഷണികളും മുൻനിറുത്തിയാണിത്.
സഞ്ജയ് നിഷാദ്, നന്ദ് ഗോപാൽ ഗുപ്ത നന്ദി, ഓം പ്രകാശ് രാജ്ഭർ തുടങ്ങിയ 11 സംസ്ഥാനസർക്കാർ മന്ത്രിമാരും ഈ സുരക്ഷാ മുൻകരുതലിന്റെ പരിധിയിൽ വരുന്നുണ്ട്. കൂടാതെ ബി.ജെ.പി നേതാവ് അപർണ യാദവും ഈ പട്ടികയിലുണ്ട്. രണ്ട് ഘട്ടങ്ങളായാണ് ജാക്കറ്റുകൾ വിതരണം ചെയ്തത്. ആദ്യ ഘട്ടത്തിൽ 8 നേതാക്കൾക്കും രണ്ടാം ഘട്ടത്തിൽ 44 നേതാക്കൾക്കുമാണ് സുരക്ഷാ കവചങ്ങൾ കൈമാറിയത്. സ്വതന്ത്ര ദേവ് സിംഗ്, ജയ്വീർ സിംഗ്, മഹേന്ദ്ര സിംഗ് തുടങ്ങിയ ബി.ജെ.പി നേതാക്കൾക്കും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കൂടാതെ ഉത്തർപ്രദേശിലെ മറ്റ് 98 പ്രമുഖ വ്യക്തികൾക്കും വിവിധ വിഭാഗങ്ങളിലായി സുരക്ഷ നൽകിവരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |