SignIn
Kerala Kaumudi Online
Monday, 17 August 2026 2.42 PM IST

മണിപ്പൂരിൽ മുൻ എംഎൽഎയുടെ ഭാര്യ വീടിന് സമീപം ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു

READ ENGLISH VERSION
sapam-charubala

ഇംഫാൽ: മണിപ്പൂരിലെ കാംഗ്പോക്‌പിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മുൻ എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച വെെകുന്നേരമാണ് സംഭവം നടന്നത്. സെെകുൽ മുൻ എംഎൽഎ യംതോംഗ് ഹവോകിപ്പിന്റെ ഭാര്യ ചാരുബാല ഹവോകിപ് (59) ആണ് ബോംബ് സ്‌ഫോടനത്തിൽ മരിച്ചത്.

കാംഗ്പോക്‌പിലെ യംതോംഗിന്റെ വസതിയ്ക്ക് അടുത്താണ് ബോംബ് സ്‌ഫോടനം നടന്നത്. വീട്ടിലെ മാലിന്യം കൂട്ടിയിട്ടിരുന്ന ഭാഗത്താണ് ബോംബ് കിടന്നിരുന്നത്. ഇതറിയാതെ ചാരുബാല മാലിന്യം കത്തിച്ചതും ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മറ്റാർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ബോംബാക്രമണത്തിന് പിന്നിൽ കുടുംബ വഴക്കാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. യംതോംഗ് ഹവോകിപ്പിന്റെ രണ്ടാം ഭാര്യയാണ് ചാരുബാല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, BOMB BLAST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360