SignIn
Kerala Kaumudi Online
Monday, 17 August 2026 1.30 AM IST

ഉപഭോക്തൃ സേവനം വിപുലമാക്കി മെഴ്‌സിഡസ് ബെൻസ്

benz

കൊച്ചി: വാഹനം വാങ്ങുന്നതും ഉപയോഗിക്കുന്നതും കൂടുതൽ മികച്ച അനുഭവമാക്കാൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി എ.ഐ അധിഷ്ഠിത ഓട്ടോമേറ്റഡ് വാഹന സ്‌കാനർ മുംബയിലെ ലാൻഡ്മാർക്ക് കാർസ് സർവീസ് സെന്ററിൽ ആരംഭിച്ചു.

വാഹനം പൂർണമായും ഡിജിറ്റലായി സ്കാൻ ചെയ്യാൻ പുതിയ സാങ്കേതികവിദ്യ സഹായിക്കും. ഇതുവഴി ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും സേവനം ലഭിക്കും. ബുദ്ധിമുട്ടുകളില്ലാതെ വാഹനം ഉപയോഗിക്കാൻ അവസരമൊരുക്കുക, സമയം ലാഭിക്കുക, സാങ്കേതികവിദ്യകളിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം നേടുക, മികച്ച സേവനങ്ങൾ നൽകുക, സുതാര്യത ഉറപ്പാക്കി പരിപാലനച്ചെലവ് കുറയ്ക്കുക എന്നിവയാണ് പദ്ധതിയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

ആഡംബര വാഹനമായ മെഴ്‌സിഡസ് ബെൻസിന് ഇന്ത്യയിൽ 90 സർവീസ് സെന്ററുകളും 1,200ലധികം സർവീസ് ബേകളുമുണ്ട്. ഓരോ മിനിറ്റിലും മൂന്ന് വാഹനങ്ങൾക്ക് വീതം സർവീസ് നൽകാനുള്ള ശേഷിയുമുണ്ട്. 2026ൽ 20ലധികം ലോകോത്തര ആഡംബര കാർ ഷോറൂമുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. ഇതിനായി രണ്ട് വർഷത്തിനിടെ ഫ്രാഞ്ചൈസി പങ്കാളികൾ 450 കോടി രൂപയിലധികം നിക്ഷേപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BENZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360