ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം 300 അടി താഴ്‌ചയിലേക്ക് വീണ സംഭവത്തിന് പിന്നാലെ വിമാനക്കമ്പനി നടത്തിയ ഡ്രഗ് ടെസ്റ്റിൽ രണ്ട് പൈലറ്റുമാർ കൂടി പരാജയപ്പെട്ടു. അന്തിമ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഈ ഫലം ലഭിക്കാൻ 24 മുതൽ 48 മണിക്കൂർ വരെ സമയമെടുക്കുമെന്നും അവർ അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് പൈലറ്റുമാർക്കെല്ലാം കമ്പനി നിർബന്ധിത ഡ്രഗ് ടെസ്റ്റ് ഏർപ്പെടുത്തിത്.
ഓഗസ്റ്റ് നാലിന് അപകടത്തിൽപ്പെട്ട ഫുക്കറ്റ് - ഡൽഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി നേരത്തേ പരിശോധനയിൽ കണ്ടെത്തിയിരുന്നു. പൈലറ്റിന്റെ നിയന്ത്രണംവിട്ടതോടെ വിമാനം നാല് സെക്കൻഡ് നേരം സ്വയം പറന്നു. സംഭവത്തിൽ യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 24 പേർക്ക് പരിക്കേറ്റിരുന്നു.
സംഭവത്തിന് പിന്നാലെ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയോട് സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ലഹരി പരിശോധനാ നടപടികൾ കൂടുതൽ ശക്തമാക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്.
Following an Air India flight from Phuket to Delhi dropping 300 feet on August 4, injuring 24 people, two additional Air India pilots have failed mandatory drug tests. This incident involved a pilot found to be under drug influence. Air India intensified drug testing after the Aviation Ministry directed improved safety, with final test results for the new failures currently pending.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |