SignIn
Kerala Kaumudi Online
Sunday, 16 August 2026 6.39 PM IST

ഇന്ത്യക്കാരായ അയൽവാസികൾ മടങ്ങുന്നു; പൊട്ടിക്കരഞ്ഞ് യുഎസ് വനിത, ഒടുവിൽ കെട്ടിപ്പിടിച്ച് യാത്രാമൊഴി

-vijay
വീടിന് പുറത്തുനിൽക്കുമ്പോൾ അമേരിക്കക്കാരിയായ അയൽവാസി വിജയ് കൊക്കരഗഡ്ഡയ്‌ക്ക് യാത്രാമൊഴി നൽകുന്നു.

ന്യൂയോർക്ക്: കാനഡ,​ യുകെ,​ യുഎസ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ചില പ്രവാസികളുടെ പെരുമാറ്റദൂഷ്യം കാരണം ഇന്ത്യൻ സമൂഹത്തിന് നേരെ അവിടുത്തെ ആളുകളിൽ നിന്ന് എതിർപ്പുകളും വിമർശനങ്ങളും ഉയരാറുണ്ട്. പലപ്പോഴും പൗരബോധമില്ലാത്ത പ്രവൃത്തികൾ കാരണം ഇന്ത്യക്കാരെ നാട്ടിലേക്ക് മടങ്ങാൻ പോലും അവിടെ താമസിക്കുന്ന പൗരന്മാർ ആവശ്യപ്പെടുന്ന സാഹചര്യങ്ങളുമുണ്ട്. ഇപ്പോഴിതാ യുഎസിൽ അയൽവാസികളായി കഴിഞ്ഞിരുന്ന ഇന്ത്യൻ കുടുംബം നാട്ടിലേക്ക് മടങ്ങുമ്പോൾ ഒരു യുഎസ് വനിത കണ്ണീരോടെ യാത്ര പറയുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇരു രാജ്യങ്ങളിലെയും മനുഷ്യർ തമ്മിൽ ആഴത്തിലുള്ള സൗഹൃദം വ്യക്തമാക്കുന്നതാണ് ഹൃദയസ്പർശിയായ ഈ രംഗം.

എല്ലാ ഇന്ത്യക്കാരെയും ഒരേ കണ്ണിലൂടെ കാണാനാകില്ലെന്നും വ്യക്തികളുടെ സ്വഭാവവും സ്‌നേഹവുമാണ് ബന്ധങ്ങൾ നിർണയിക്കുന്നതെന്ന് ഓർമ്മിപ്പിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ദൃശ്യങ്ങൾ. വിജയ് കൊക്കരഗഡ്ഡ എന്ന യുവാവാണ് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. താൻ നാട്ടിലേക്ക് മടങ്ങുന്നതിനായി വിമാനത്താവളത്തിലേക്ക് പുറപ്പെടുന്ന ദിവസമാണ് സംഭവം ഉണ്ടായതെന്ന് വിജയ് വീഡിയോയുടെ ക്യാപ്‌ഷനിൽ പറയുന്നു.

വീഡിയോയിൽ, വിജയ് വീടിന് പുറത്തുനിൽക്കുമ്പോൾ അമേരിക്കക്കാരിയായ അയൽവാസി അടുത്തെത്തി അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നത് കാണാം. വിടപറയലിന്റെ ദുഃഖത്തിൽ പൊട്ടിക്കരയുന്ന സ്ത്രീയെ വിജയ് പുഞ്ചിരിയോടെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഈ വൈകാരിക നിമിഷം ആരും നേരത്തെ പ്ലാൻ ചെയ്ത് എടുത്തതല്ലെന്ന് വിജയ് പറയുന്നു. താൻ യാത്ര പറയുന്ന ദൃശ്യങ്ങൾ സുഹൃത്ത് രഹസ്യമായി ക്യാമറയിൽ പകർത്തുകയായിരുന്നു. പിന്നീട് സുഹൃത്ത് ഈ വീഡിയോ തനിക്ക് അയച്ചുനൽകിയപ്പോഴാണ് ഇത് കണ്ടതെന്നും വിജയ് കൂട്ടിച്ചേർത്തു. യാതൊരു കൃത്രിമത്വവുമില്ലാത്ത, തികച്ചും ആത്മാർത്ഥമായ സ്‌നേഹം പകർത്തിവയ്ക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary

A viral social media video depicts an American neighbor tearfully bidding farewell to Indian resident Vijay Kokkaragadda as he departs the US for home. The emotional footage, shared by Kokkaragadda, highlights strong cross-cultural friendship. This counters broader criticisms sometimes faced by Indian expatriates, emphasizing how individual bonds defy generalized negative perceptions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OFFBEAT, LATESTNEWS, NEIGHBOURS, USA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360