SignIn
Kerala Kaumudi Online
Monday, 17 August 2026 12.31 PM IST

'ചുമതലകളിൽ നിന്ന് ഒഴിവാക്കണം'; ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല വീണ്ടും രാജി സമർപ്പിച്ചു

shehzad-poonawalla
ഷെഹ്സാദ് പൂനവാല

ന്യൂഡൽഹി: ബിജെപിയുടെ ദേശീയ വക്താവ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഷെഹ്സാദ് പൂനവാല സംഘടനാപരമായ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിക്ക് വീണ്ടും രാജി സമർപ്പിച്ചു. ആദ്യം സമർപ്പിച്ച രാജി പാർട്ടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ഷെഹ്സാദ് പൂനവാല വീണ്ടും രാജി സമർപ്പിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന് സമർപ്പിച്ച കത്ത് അദ്ദേഹം എക്സിൽ പങ്കുവച്ചു.

ബിജെപിയോട് എന്നും നന്ദിയുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഗൗരവമേറിയ ആലോചനകൾക്ക് ശേഷമാണ് പാർട്ടി പദവിയിൽ നിന്നും അംഗത്വത്തിൽ നിന്നും ഒഴിയുകയാണെന്ന തീരുമാനമെടുത്തതെന്ന് വ്യക്തമാക്കി. ജൂലായ് അവസാനത്തോടെ ഷെഹ്സാദ് പൂനവാല പാർട്ടി വിട്ടിരുന്നു. എന്നാൽ അന്ന് രാജി പാർട്ടി സ്വീകരിച്ചിരുന്നില്ല. തന്റെ തീരുമാനത്തിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

നേരത്തെ രാജിസമർപ്പിച്ച അദ്ദേഹം, 'എക്സി'ലെ ബയോയിൽ ബിജെപി ദേശീയ വക്താവ് എന്നത് നീക്കം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിയായി ആജീവനാന്തം തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. 2021ന്റെ അവസാനത്തിൽ ബിജെപിയിൽ ചേർന്ന പൂനവാല പാർട്ടിയിലെ പ്രധാന മുഖങ്ങളിലൊന്നായും സംഘടനയ്ക്കുള്ളിലെ മുസ്ലീം ശബ്ദങ്ങളിലൊന്നായും ഉയർന്നു വന്നിരുന്നു.

അഭിഭാഷകനായ ഷെഹ്സാദ് കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2017ൽ കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് മത്സരിക്കാൻ ഇറങ്ങിയതോടെയാണ് ശ്രദ്ധനേടിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. രാഷ്ട്രീയ നിരീക്ഷകനായ തെഹ്സിൻ പൂനവാലയുടെ സഹോദരനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHEHZAD POONAWALLA, BJP SPOKESPERSON RESIGNATION, SHEHZAD POONAWALLA RESIGNATION, BJP NEWS, SHEHZAD POONAWALLA LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360