SignIn
Kerala Kaumudi Online
Sunday, 16 August 2026 10.25 PM IST

ഇതിഹാസ താരത്തെ ഒഴിവാക്കി; 'ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ടെസ്റ്റ് ബാറ്റർമാർ ഇവരാണ്', ശ്രദ്ധേയമായി  അശ്വിന്റെ പട്ടിക

r-ashwin
മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച മൂന്ന് ടെസ്റ്റ് ബാറ്റർമാർ ആരൊക്കെയെന്ന ചോദ്യത്തിന് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ മറുപടി ശ്രദ്ധേയമാകുന്നു. സുനിൽ ഗാവസ്‌കർ ഉൾപ്പെടെയുള്ള ഇതിഹാസ താരങ്ങളെ മറികടന്ന് സച്ചിൻ ടെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, വിരാട് കൊഹ്‌ലി എന്നിവരെയാണ് അശ്വിൻ തന്റെ ആദ്യ മൂന്ന് സ്ഥാനങ്ങളിലേക്ക് പരിഗണിച്ചത്.

സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് അശ്വിൻ ഇന്ത്യയ്ക്കായി കളിച്ച മികച്ച അഞ്ച് ടെസ്റ്റ് ബാറ്റർമാരെ ആദ്യം തിരഞ്ഞെടുത്തത്. പിന്നീട് പട്ടിക മൂന്ന് പേരിലേക്ക് ചുരുക്കുകയായിരുന്നു. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ആദ്യ സൂപ്പർതാരങ്ങളിലൊരാളായ സുനിൽ ഗാവസ്‌കർ ആദ്യ മൂന്നിൽ ഇടംനേടാതിരുന്നത് ആരാധകർക്കിടയിൽ ചർച്ചയായി. തന്റെ തിരഞ്ഞെടുപ്പിനോട് എല്ലാവരും യോജിക്കണമെന്നില്ലെന്നും അശ്വിൻ പ്രതികരിച്ചു.

ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന നേട്ടം സ്വന്തമാക്കിയ ഗാവസ്‌കർ 125 ടെസ്റ്റുകളിൽ നിന്ന് 10,122 റൺസാണ് നേടിയത്. 51.12 ആയിരുന്നു ബാറ്റിംഗ് ശരാശരി. 34 സെഞ്ച്വറികളും 45 അർദ്ധസെഞ്ച്വറികളും നേടിയ ഗാവസ്‌കറിന്റെ ഉയർന്ന സകോർ പുറത്താകാതെ 236 റൺസാണ്. വെസ്റ്റ് ഇൻഡീസിനെതിരെ 13 സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്.

അതേസമയം, പട്ടികയിലെ ഒന്നാം നിരയിൽ സഥാനം നേടിയ സച്ചിൻ ടെൻഡുൽക്കർ 200 ടെസ്റ്റുകളിൽ നിന്ന് 15,921 റൺസാണ് നേടിയത്. 53.78 ശരാശരിയിൽ 51 സെഞ്ച്വറികളും 68 അർദ്ധസെഞ്ച്വറികളും സച്ചിന്റെ പേരിലുണ്ട്. രാഹുൽ ദ്രാവിഡിന്റെ കരിയറാകട്ടെ 164 ടെസ്റ്റുകളിൽ നിന്ന് 13,288 റൺസാണ്. ബാറ്റിംഗ് ശരാശരി 52.31. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട (31,258) ബാറ്ററെന്ന റെക്കാഡും ക്രീസിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച താരമെന്ന റെക്കാഡും ദ്രാവിഡിന്റെ പേരിലാണ്. 36 സെഞ്ച്വറികൾ അദ്ദേഹം സ്വന്തമാക്കി.

വിരാട് കൊഹ്‌ലിയുടെ നേട്ടങ്ങളും അശ്വിന്റെ തിരഞ്ഞെടുപ്പിൽ നിർണായകമായി. 123 ടെസ്റ്റുകളിൽ നിന്ന് 9,230 റൺസ് നേടിയ കൊഹ്‌ലിയുടെ ശരാശരി 46.85 ആണ്. 30 സെഞ്ച്വറികളിൽ ഏഴ് ഇരട്ട സെഞ്ച്വറികളും ഉൾപ്പെടുന്നു. ഇന്ത്യൻ ബാറ്റർമാരിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറികൾ നേടിയ താരമെന്ന റെക്കാഡും കോഹ്ലിക്കാണ്. ഗാവസ്‌കർ, സച്ചിൻ, ദ്രാവിഡ്, കൊഹ്‌ലി, സെവാഗ് തുടങ്ങിയ ഇതിഹാസങ്ങൾക്കിടയിൽ നിന്ന് മൂന്ന് പേരെ തിരഞ്ഞെടുക്കുക എളുപ്പമല്ലെന്നും അശ്വിൻ പറയുന്നു.

English Summary

Former Indian spinner Ravichandran Ashwin named Sachin Tendulkar, Rahul Dravid, and Virat Kohli as his top three Indian Test batters. His list notably excluded legendary opener Sunil Gavaskar, which has generated significant discussion among cricket fans. Ashwin presented his choices in a social media video.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: R ASHWIN, SPORTS, LATESTNEWS, TESTCRICKET, BEST TEST PLAYERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360