SignIn
Kerala Kaumudi Online
Thursday, 15 October 2026 6.28 AM IST

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും,​ ജാഗ്രതാ നിർദ്ദേശം

READ ENGLISH VERSION
rain

തിരുവനന്തപുരം: സംസ്ഥാനത്ത്‌ എല്ലാ ജില്ലയിലും അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടെ ശക്തമായ മഴയ്‌ക്ക്‌ സാദ്ധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. മലയോര മേഖലയിലാണ്‌ കൂടുതൽ സാദ്ധ്യത. 50 കിലോ മീറ്റർവരെ വേഗത്തിൽ കാറ്റും ഉണ്ടായേക്കും. ജാഗ്രത പാലിക്കണം. ഇന്ന്പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച്‌ അലർട്ട്‌ (അതിശക്ത മഴ) പ്രഖ്യാപിച്ചു.

ഇന്ന് കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ (ശക്തമായ മഴ) അലർട്ടാണ്. തെക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല. ഉയർന്ന തിരമാല സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA