SignIn
Kerala Kaumudi Online
Thursday, 15 October 2026 3.21 AM IST

നിലയ്ക്കലിൽ തിരക്ക് കുറയ്ക്കാൻ രണ്ടു ചെറു റോ‌ഡുകൾ, പൊലീസിന്റെ നിർദ്ദേശം പരിഗണനയിൽ

1

പത്തനംതിട്ട: ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും പുറത്തേക്കു കടക്കാൻ പര്യാപ്തമായ രീതിയിലാണ് നിർമ്മിക്കേണ്ടത്.

ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിച്ചു. മണ്ഡലപൂജ, മകര വിളക്ക് കാലത്ത് വാഹനങ്ങൾ തിങ്ങി ഗതാഗതം മണിക്കൂറുകളോളം സ്തംഭിക്കുന്ന സാഹചര്യമുണ്ട്. ഇതൊഴിവാക്കാനാണ് പൊലീസ് ശ്രമം. പ്ലാൻ ബി എന്ന നിലയിലാണ് ഇത് സമർപ്പിച്ചത്. നിലവിൽ മാസ പൂജ സമയങ്ങളിലും ശബരിമലയിൽ വൻ തിരക്കുണ്ട്. വരുന്ന മണ്ഡല, മകരവിളക്ക് കാലത്ത് ഭക്തജനത്തിരക്ക് കഴിഞ്ഞസീസണേക്കാൾ കൂടുമെന്നാണ് പൊലീസിന്റെയും ദേവസ്വം ബോർഡിന്റെയും വിലയിരുത്തൽ. വാഹനങ്ങൾ സുഗമമായി നിലയ്ക്കലിൽ നിന്ന് കടത്തിവി‌ടാനാണ് പുതിയ റോഡ് നിർമ്മിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. ഈ മാസം 17ന് തീർത്ഥാടന ഒരുക്കങ്ങളുടെ അവലോകന യോഗത്തിനെത്തുന്ന മുഖ്യമന്ത്രിക്ക് മുന്നിൽ പുതിയറോഡുകളുടെ നിർദ്ദേശം പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിക്കും.

പ്ലാൻ ബി റോഡുകൾ

1. നിലയ്ക്കൽ പാർക്കിംഗിലെ 12, 19 ഗ്രൗണ്ടുകളെ ബന്ധിപ്പിക്കും. പള്ളിയറക്കാവ് വഴി പുറത്തേക്കു പോകാം. നീളം 240 മീറ്റർ. ഒരു ഭാഗം താഴ്ന്നും മറുഭാഗം ആറ് മീറ്ററോളം ഉയർന്നുമാണ് ഈ ഭാഗത്തെ നിലവിലെ സ്ഥിതി. നിലയ്ക്കൽ ചെക്ക്ഡാമിന്റെ നീർത്തട പ്രദേശമാണ് താഴ്ന്ന ഭാഗം. ഇവിടെ മണ്ണിട്ട് പൊക്കണം.

2. രണ്ട് പാർക്കിംഗ് ഗ്രൗണ്ടുകളെ തമ്മിൽ ബന്ധിപ്പിച്ച് സ്ഥിരം പാലം നിർമ്മിക്കണമെന്നും നിർദ്ദേശമുണ്ട്. 147 കോടി ചെലവാകും. രണ്ടു നിർദ്ദേശവും ബോർഡിന്റെ പരിഗണനയിലാണ്.

3. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനെയും പാർക്കിംഗ് ഗ്രൗണ്ട് ഒന്നിനെയും ബന്ധിപ്പിക്കും. ഗോശാല - ഗസ്റ്റ് ഹൗസ് വഴി പുറത്തേക്ക്. തിരക്ക് കൂടുമ്പോൾ എമർജൻസി എക്സിറ്റാക്കാം. ഈ സീസണിന് മുമ്പായി നിർമ്മിച്ചേക്കും. നീളം 425 മീറ്റർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA