SignIn
Kerala Kaumudi Online
Monday, 16 September 2019 4.01 AM IST

മുൻപും ശ്രീറാം മറ്റൊരാളുടെ കാർ കൊണ്ട് ഇടിച്ചിട്ടുണ്ട്, അന്ന് കബളിപ്പിച്ച് മുങ്ങി: പുതിയ വെളിപ്പെടുത്തൽ

shreeram-venkittaraman

മാദ്ധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമൻ ഇതിന് മുൻപ് മറ്റൊരു വാഹനത്തിൽ കാർ കൊണ്ട് ഇടിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. ജോർജ്ജ് കള്ളിവയലിൽ എന്ന മാദ്ധ്യമപ്രവർത്തകനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പരസ്യമാക്കിയത്. ഇപ്പോൾ അമേരിക്കയിലുള്ള റോബിൻ എം.ചെറുകര എന്നയാളുടെ ഇന്നോവ കാറിലാണ് 2018 ആഗസ്റ്റിൽ ശ്രീറാം തന്റെ വാഹനമിടിച്ചതെന്ന് ജോർജ്ജ് പറയുന്നു. തനിക്ക് അത്യാവശ്യമായി വിമാനം പിടിക്കാനുണ്ടെന്നും നഷ്ടപരിഹാരം നൽകാം എന്നും പറഞ്ഞാണ് ശ്രീറാം അന്ന് അവിടെ നിന്നും രക്ഷപെട്ടത്.

എന്നാൽ പിന്നീട് ഇത് സംബന്ധിച്ച് യാതൊരു സഹായവും ശ്രീറാം ചെയ്തില്ല എന്ന് റോബിൻ പറയുന്നുണ്ട്. റോബിനയച്ച ഒരു ഇ മെയിലിലാണ് ഈ വിവരങ്ങളുള്ളത്. ഇപ്പോഴത്തെ കേസിനു സമാനമായി അന്നും ശ്രീറാം മറ്റൊരാളുടെ കാറാണ് ഉപയോഗിച്ചിരുന്നത്. ഈ കാറിന്റെ ഉടമയിൽ നിന്നും നഷ്ടപരിഹാരം വാങ്ങിത്തരാം എന്നാണ് ശ്രീറാം അന്ന് റോബിനോട് പറഞ്ഞിരുന്നത്. ഈ സംഭവത്തിന് ശേഷമാണ് ശ്രീറാം സ്കോളർഷിപ്പ് പഠനത്തിനായി അമേരിക്കയിലേക്ക് തിരിക്കുന്നത്. തിരിച്ചെത്തിയ ശേഷം സ്കോളർഷിപ്പ് അവസാനിച്ചതിന്റെ ആഘോഷ പരിപാടികൾ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ശ്രീറാമും വഫയും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുന്നത്.

ജോർജ്ജ് കള്ളിവയലിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

'തിരുവനന്തപുരത്ത് രണ്ടു കുഞ്ഞുങ്ങളുടെ പിതാവും യുവ പത്രപ്രവർത്തകനുമായ കെ.എം. ബഷീറിനെ മദ്യപിച്ച് ലക്കുകെട്ട് കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐ.എ.എസുകാരനും ടെലിവിഷനിൽ വന്നിരുന്ന് മദ്യത്തിന്റെ മണം പോലും അറിയാത്ത പാവമായി അവതരിച്ച വഫ എന്ന പെൺസുഹൃത്തും ഒരാളുടെ മരണത്തിനിടയാക്കിയ വലിയ തെറ്ൽ നിന്നു തലയൂരാൻ പൊലീസ് സഹായത്തോടെ നടത്തുന്ന നാണംകെട്ട ശ്രമങ്ങൾ പരിഹ്യാസവും അപലപനീയവുമാണ്. ചെയ്ത വലിയ തെറ്റിനു മാപ്പു പറഞ്ഞ് നിയമം അനുശാസിക്കുന്ന ശിക്ഷ സ്വീകരിക്കുകയും കൊലപ്പെടുത്തിയ ചെറുപ്പക്കാരന്റെ കുടുംബത്തിന് കാര്യമായ നഷ്ടപരിഹാരം നല്കാനും ആകണം ഇയാളും ഇയാളെ താങ്ങുന്ന പകൽമാന്യന്മാരും ശ്രമിക്കേണ്ടത്. ഇതേ ശ്രീറാമിന്റെ കാർ 2018 ഓഗസ്റ്റിൽ മറ്റൊരു പുതിയ ഇന്നോവ കാറിന്റെ പുറകിലിടിപ്പിച്ചിട്ട് വഞ്ചിച്ചതായി അമേരിക്കയിലെ ബോസ്റ്റണിലുള്ള മലയാളി റോബിൻ എം. ചെറുകര വെളിപ്പെടുത്തുന്നു. 20,000 രൂപ നഷ്ടം സംഭവിച്ച അപകടത്തിനു ശേഷം ശ്രീറാമിന്റെ കാർ തട്ടിയ ഇന്നോവ കാറിന്റെ ഉടമകളെ പറ്റിച്ചു മുങ്ങിയ ഇവൻ തട്ടിപ്പുകാരൻ തന്നെയല്ലേ? റോബിന്‍ അയച്ച ഇമെയിലിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. വായിക്കുക -

Respected sir, My name is Robin, hailing from Ranni, now residing in Boston USA. This incident is related to Mr. Sriram Venkataraman,who is involved in an accident yesterday in Trivandrum. My brother and brother in law had an issue with Mr. Venkataraman in August 2018. My brother and brother in law were on their way to Trivandrum airport in Aug 24 2018 (I dont remember the date exactly). They were in an Innova van bought in our home and this was its first long drive since it bought (less than 1000 kms). It was a rainy day and before entering Trivandrum, someone hit on the back of their van. They parked the van on the side and the driver of the other car also parked and came to our vehicle and said the person in my car is a Collector and he is on his way to Trivandrum airport.

After a couple of minutes, he came out of the car and introduced to my brother as "I am Sriram Venkataraman, Asst collector" going to USA for higher studies and he has to go urgently to get the flight in time. My brother said, he is also flying to USA on he same flight. Then Mr. Venkataraman said we can go to the nearby police station and inform about the accident. He also convinced my brother that he will talk to the owner of the other car (who is his friend/neighbor) so that they can give what ever the expenses to fix the car and should not file any complaint to the police. My brother did not file a complaint (which is indeed a big mistake). Mr. Venkataraman talked to inspector and some other people over phone for few minutes and promised that the owner of his car will contact my father in law and settled the issue in a proper way. My brother in law and Mr. Venkataraman traveled in the same flight to Boston where Mr. Raman was doing some course sponsored by the Govt in Harvard University here in Boston USA. After reaching Boston airport, Mr. Venkataraman gave his whats app id since he did not have a contact tel. (first time in USA).

My brother in law gave his moble no. to him and they departed. After a few days, since my brother in law did not get any calls from Sriram, he tried to contact via whatsapp, but never responded. My brother in law can see that he is online but did not respond to any messages. After a week or so, my father in law called from Kerala and said he contacted the owner of the other car and he said that he is not responsible to give any repair cost to fix our van and you can contact the driver of the car (a poor guy) and get money from him. We tried to contact Mr. Venkata Raman for few more times then gave up the issue. My father in law fixed the van spending for more than Rs. 20,000.00 from his pocket. Sir, I just mentioned this just because of the recent incident where Mr. Sriram tried to avoid the case by playing dirty tricks with police, hospital staff and other IAS officers. You may please share this incident with your fellow media people. sincerely yours,

Robin M. Cherukara Boston, USA.'

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SHREERAM VEKITTARAMAN, FACEBOOK POST, THIRUVANANTHAPURAM, KERALA, JOURNALIST, SIRAJ JOURNALIST DIES, KM BASHEER
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.