SignIn
Kerala Kaumudi Online
Saturday, 26 September 2026 1.04 PM IST

അഡ്വ. വക്കം വിജയൻ അനുസ്മരണം 21ന്

കൊച്ചി​: ഹൈക്കോടതി​യി​ലെ മുതി​ർന്ന അഭി​ഭാഷകനും ഹി​ന്ദി​പ്രചാരസഭ പ്രസി​ഡന്റുമായി​രുന്ന അഡ്വ. വക്കം വിജയന്റെ ഒന്നാം ചരമവാർഷി​കത്തോടനുബന്ധി​ച്ച് ചതയോപഹാരം ഗുരുദേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സദസ്സ് സംഘടിപ്പിക്കും. നവംബർ 21ന് 3 മണിക്ക്എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുളള സ്പെഷ്യലിസ്റ്റ്സ് ഹോസ്പിറ്റൽ ഹാളിൽ ചേരുന്ന അനുസ്മരണ സദസ്സും പുരസ്കാര സമർപ്പണ ചടങ്ങും ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും.
ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് ചെയർമാൻ പി.ഐ. തമ്പി അദ്ധ്യക്ഷത വഹിക്കും. സ്പെഷ്യലിസ്റ്റ്സ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. കെ.ആർ. രാജപ്പൻ മുഖ്യാതിഥിയാകും. ശ്രീനാരായണ സാംസ്കാരിക സമിതി മദ്ധ്യമേഖല സെക്രട്ടറി എം.എൻ. മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തും. ദീർഘകാലം സഹപ്രവർത്തകയായ അഡ്വ. വി. രഞ്ജു ഓർമ്മക്കുറിപ്പുകൾ അവതരിപ്പിക്കും.
അഡ്വ.ജെ. അശോകന് കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ വക്കം വിജയൻ സ്മാരക പുരസ്കാരം സമ്മാനിക്കും. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും വൃക്ഷ സ്നേഹിയുമായ പനങ്ങാട് കെ.എം. രാജുവിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിക്കും.
ശ്രീനാരായണ സാംസ്കാരിക സമിതി ജില്ലാ സെക്രട്ടറി എം.പി. സനിൽ, ഇരുമ്പനം ഷാജി എന്നിവർ സ്മരണാഞ്ജലി അർപ്പിക്കും. ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ സ്വാഗതവും വൈസ് ചെയർമാൻ വി.എസ്. സുരേഷ് നന്ദിയും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL