കോഴിക്കോട്: നിയമസഭാതിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന്റെ കാരണങ്ങൾ പരിശോധിച്ച് പരിഹാരം കാണുന്നത് ലക്ഷ്യമിട്ടുള്ള സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തിന് ഇന്ന് കോഴിക്കോട് തുടക്കം. പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബി യോഗം ഉദ്‌ഘാടനം ചെയ്യും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ പിണറായി വിജയൻ, എം വി ഗോവിന്ദൻ എന്നിവരടക്കം നേതൃനിരയിലുള്ള നേതാക്കൾക്കെതിരെ വിമർശനങ്ങൾ ഉയരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇതു മുന്നിൽകണ്ട് സംസ്ഥാന സമിതി അംഗങ്ങളെ യോഗത്തിലെ അംഗങ്ങളെ മാറ്റിനിർത്തി വിശാല സമിതി യോഗത്തിലെ ചർച്ച നടത്താനാണ് തീരുമാനം.
പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും വർഗ ബഹുജന സംഘടനാ പ്രതിനിധികളും മാത്രമാണ് പങ്കെടുക്കുക. സംസ്ഥാന സമിതി അംഗങ്ങളെ ചർച്ചയിൽ പങ്കെടുപ്പിക്കില്ല. ഇതിലൂടെ നേതൃമാറ്റം ആവശ്യപ്പെടുന്ന ഭൂരിപക്ഷം നേതാക്കളുടെയും ശബ്‌ദം പുറത്തുവരാതെയാകും. വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കാൻ പോകുന്ന റിപ്പോർട്ട് നേരത്തെ നിലവിലെ സംസ്ഥാന സമിതി ചർച്ചചെയ്‌ത് അംഗീകരിച്ചാതാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അംഗങ്ങളെ മാറ്റിനിർത്തുന്നത്. ഒരിക്കൽ അംഗീകരിച്ച റിപ്പോർട്ട് അതേ കമ്മിറ്റിയിൽ ചർച്ചചെയ്യില്ലെന്ന സിപിഎമ്മിന്റെ പതിവ് മുൻനിർത്തിയാണ് നിയന്ത്രണം.
CPM’s three-day Kozhikode meeting will review its election defeat, with criticism of top leaders expected.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |