21 ഗ്രാംസ് എന്ന ചിത്രത്തിനുശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സണ്ണി വയ്നും ബാബു ആന്റണിയും. നരേനും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രീകരണം ഉടൻ ആരംഭിക്കും. 21 ഗ്രാംസിന്റെ നിർമ്മാതാവായ റിനീഷ് കെ.എൻ ആണ് ഫ്രണ്ട് റെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. ദ ഫ്രണ്ട് റേ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം ആണ് . ചിത്രത്തിലക്ക് കാസിറ്റിംഗ് കാൾ ക്ഷണിച്ചു. 21 ഗ്രാംസ് എന്ന ചിത്രത്തിലൂടെയാണ് ബിബിൻ കൃഷ്ണ സംവിധായക കുപ്പായം അണിയുന്നത്. ചിത്രത്തിന്റെ രചനയും ബിബിൻ കൃഷ്ണയാണ് നിർവഹിച്ചത്. അനൂപ് മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേസമയം തർക്കിഷ് തർക്കം ആണ് സണ്ണി വയ്ന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. മമ്മൂട്ടി നായകനായി നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്ക ആണ് ബാബു ആന്റണിയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇടവേളയ്ക്കുശേഷം മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമായി ബാബു ആന്റണി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. മോഹനൻ സംവിധാനം ചെയ്ത ഒരു ജാതി ജാതകം ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ക്വീൻ എലിസബത്ത് ആണ് നരേൻ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. എം.ടി. ആന്തോളജി മനോരഥങ്ങളിലെ കാഴ്ച എന്ന ചെറുചിത്രത്തിൽ അഭിനയിച്ചിരുന്നു. വിജയ് നായകനായി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നരേൻ അഭിനയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |