സിനിമാ താരങ്ങളേക്കാൾ ആരാധകരാണ് ഇന്ന് ലോകമെമ്പാടുമുള്ള പല സോഷ്യൽ മീഡിയ താരങ്ങൾക്കും. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഓരോ വീഡിയോയിലൂടെയും കോടികൾ സമ്പാദിക്കുന്നവരുമുണ്ട്. പങ്കുവയ്ക്കുന്ന ഉള്ളടക്കങ്ങൾ വ്യത്യസ്തമാകാനും ശ്രദ്ധനേടാനും പല വഴികൾ തിരഞ്ഞെടുക്കുന്നവരുമുണ്ട്. അത്തരത്തിൽ വ്യത്യസ്തമായ വഴി തിരഞ്ഞെടുത്ത് ചർച്ചകളിൽ നിറയുകയാണ് ഒൺലി ഫാൻസ് എന്ന ഓൺലൈൻ പ്ളാറ്റ്‌ഫോമിലൂടെ പ്രശസ്തയായ ലിലി ഫിലിപ്‌സ് എന്ന യുവതി. ഒരുദിവസം 101 പുരുഷന്മാരോടൊപ്പം കിടക്ക പങ്കിട്ടാണ് ലിലി ഫിലിപ്‌സ് എന്ന 24കാരി ശ്രദ്ധനേടിയത്.
യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം ഉപേക്ഷിച്ചാണ് ലിലി അഡൾട്ട് ഫിലിം ഇൻഡസ്‌ട്രിയിലെത്തിയത്. '100 മെൻ ചലഞ്ചിൽ' തന്റെ കുടുംബവും സുഹൃത്തുക്കളും ഏറെ പിന്തുണച്ചുവെന്നാണ് ലിലി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഒറ്റ ദിവസം 100 പുരുഷന്മാരോടൊപ്പം കിടക്ക പങ്കിടുന്നതിന് മുൻപ് 23 പുരുഷന്മാരുമായി ഒറ്റ ദിവസം ലിലി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നു. അനുഭവം വളരെ ആസ്വാദ്യകരമായിരുന്നുവെന്നാണ് ലിലി വെളിപ്പെടുത്തിയത്. എന്നാൽ 100 മെൻ ചലഞ്ച് വളരെ കഠിനമായിരുന്നുവെന്ന് ലിലി ഫിലിപ്‌സ് പറഞ്ഞു. ദുർബലരായ സ്ത്രീകൾക്ക് പറ്റിയ കാര്യമല്ല ഇത്. വളരെ കഠിനമായിരുന്നു ആ സമയം. ഇത് താൻ ആർക്കെങ്കിലും ശുപാർശ ചെയ്യുമോയെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.
ഒരു ദിവസം 1000 പുരുഷന്മാരോടൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെട്ട് ലോക റെക്കാഡ് സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ലിലി ഫിലിപ്‌സ് ഇപ്പോൾ. ഒറ്റ ദിവസം 919 പേർ എന്ന അമേരിക്കൽ അഡൾട്ട് താരം ലിസ സ്‌പാർക്ക്‌സിന്റെ 2004ലെ റെക്കാഡ് ആണ് ലിലിക്ക് മറികടക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |