തിരുവനന്തപുരം: സുപ്രീംകോടതി വിധിക്ക് പിന്നാലെ എൻ.എസ്.എസ് മാനേജ്‌മെന്റ് സ്കൂളുകളിലെ അദ്ധ്യാപക നിയമനം മാത്രം അംഗീകരിച്ച് സർക്കാർ ഉത്തരവ്. ഇത് മൊത്തത്തിൽ ബാധമാക്കിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെ്നന് മറ്റ് മാനേജ്‌മെന്റുകൾ. എൻ.എസ്.എസ് ജനറൽ സെക്രട്ടറി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നശേഷി സംവരണത്തിനായി തസ്തികസമാറ്റിവച്ച സ്കൂളുകളിലെ മറ്റ് നിയമനം അംഗീകരിക്കണമെന്നാണ് കോടതി വിധി. എന്നാൽ ഇത് എൻ.എസ്.എസിന് മാത്രം ബാധകമാക്കി സർക്കാർ പുറത്തിറക്കിയ ഉത്തരവാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.
എല്ലാ എയ്ഡഡ് സ്കൂളുകൾ നിയമനങ്ങൾക്കും വിധി ബാധകമാക്കി ഉത്തരവിറക്കണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. ഭരണ-പ്രതിപക്ഷ സംഘടനകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല. സമാനമായി മറ്റ് സ്കൂളുകളിലും സർക്കാരിന് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടും സർക്കാർ ഇതിന് വിരുദ്ധമായ ഉത്തരവാണ് ഇറക്കിയത്. മറ്റ് എയ്ഡഡ് സ്കൂളുകളിൽ 16000 തസ്തികകൾ നിയമനം കാത്തുകിടപ്പുണ്ട്. ഇത് ഉദ്യോഗാർത്ഥികളോടും എയ്ഡഡ് വിദ്യാലയങ്ങളോടുമുള്ള നീതി നിഷേധമാണെന്ന് എയ്ഡഡ് മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി മണി കൊല്ലം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |