SignIn
Kerala Kaumudi Online
Wednesday, 16 September 2026 6.12 PM IST

'സിനിമാ താരമായതിനാൽ നല്ല വിലയുള്ളതായിരിക്കും എന്ന് വിചാരിച്ചു; രമേഷ് പിഷാരടിയുടെ കുർത്തയുടെ വില കേട്ടാൽ ഞെട്ടും'

muralee-thummarukudy

കോമഡി ഷോകളിലൂടെ ശ്രദ്ധേയനായി പിന്നീട് നടനും സംവിധായകനുമായി തിളങ്ങി നിൽക്കുന്ന താരമാണ് രമേഷ് പിഷാരടി. അവതാരകനായും നടൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട്. ഇപ്പോഴിതാ രമേഷ് പിഷാരടിയെക്കുറിച്ച് ദുരന്ത നിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. രമേഷ് പിഷാരടി ഒരു ടെലിവിഷൻ പരിപാടിയിൽ ധരിച്ച കുർത്തയെക്കുറിച്ചാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

രമേഷ് പിഷാരടിയുടെ കുർത്തയുടെ വില കേട്ടാൽ നിങ്ങൾ ഞെട്ടും!

സാമ്പത്തിക കാര്യങ്ങളിൽ ഡോ. ടി എം തോമസ് ഐസക് ഇടതുപക്ഷവും ഞാൻ വലതുപക്ഷവും ആണെങ്കിലും കുർത്തയുടെ കാര്യത്തിൽ അദ്ദേഹമാണെന്റെ റോൾ മോഡൽ.

അഞ്ജലിയാണ് (അ‌ഞ്ജലി ചന്ദ്രൻ) എന്റെ കുർത്തയുടെ സെലക്ഷനും സ്റ്റിച്ചിംഗും പത്തുവർഷമായി ചെയ്യുന്നത്. ഇടയ്ക്കൊക്കെ റയ്‌മണ്ട് ആലുവയിലെ ടെയ്ലർ മാസ്റ്റർ. അങ്ങനെയിരിക്കുമ്പോഴാണ് രമേഷ് പിഷാരടിയുടെ ‘ഓർമ്മയിൽ എന്നും സിദ്ധിഖ്’ എന്ന എപ്പിഡോസ് കാണുന്നത്. അതിൽ അദ്ദേഹം ധരിച്ചിരുന്ന കുർത്ത എന്നെ ഹഠാദാകർഷിച്ചു.

അദ്ദേഹം യുവകോമളനും സിനിമാതാരവും ആയതിനാൽ നല്ല വിലയുള്ള ഒന്നായിരിക്കും അദ്ദേഹത്തിന്റെ ഡ്രസ് എന്നെനിക്കറിയാമായിരുന്നു. പ്രത്യേകിച്ചും ഒരു ടിവി ഷോയിൽ ഉപയോഗിച്ചത്. ഓരോ എപ്പിസോഡിലും വ്യത്യസ്ത ഡിസൈനിലുള്ള കുർത്തയാണ് അദ്ദേഹം ധരിക്കുന്നത്. എല്ലാം ഒന്നിനൊന്ന് മെച്ചം.

ഇഷ്ടപ്പെട്ടസ്ഥിതിക്ക് സാധനം കണ്ടുപിടിച്ചേ പറ്റൂ. എൻറെ സുഹൃത്ത് വിനു ആണ് (വിനു വി ജോർജ്) വിവരം സംഘടിപ്പിച്ചത്. വിലകേട്ട് ഞാൻ ഞെട്ടി. എന്നാലും ഒരെണ്ണം സംഘടിപ്പിച്ചു.

ഇന്ന് ട്രിയറിൽ കാൾ മാക്‌സ് മ്യൂസിയം കാണാനെത്തിയപ്പോൾ ആ ചെന്താരകം എടുത്തണിഞ്ഞു!

ആഹാ, സന്തോഷമായി...

നന്ദി വിനു! നന്ദി രമേഷ്!

അതേസമയം, കുർത്തയുടെ വില എത്രയാണെന്ന് പറയണമെന്ന് ആവശ്യപ്പെട്ടുള്ള കമന്റുകളാണ് കുറിപ്പിന് താഴെയുള്ള കമന്റിൽ നിറയുന്നത്. വില 436 എന്ന് കാട്ടി ഒരാൾ കുർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ചു. ഇതിന് മിണ്ടരുത് എന്നുകാണിക്കുന്ന ഒരു മീം മുരളി തുമ്മാരുക്കുടി മറുപടിയായി പങ്കുവച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURALEE THUMMARUKUDY, RAMESH PISHARODY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA