SignIn
Kerala Kaumudi Online
Monday, 06 July 2026 12.58 AM IST

മാത്യു തോമസിന്റെ ത്രില്ലർ, നൈറ്റ് റൈഡേഴ്‌സ് ഒക്ടോ. 10ന്

f



മാത്യു തോമസിനെ നായകനാക്കി പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാന്റിക് സസ്പെൻസ് ത്രില്ലർ ചിത്രം ഒക്ടോബർ 10ന് റിലീസ് ചെയ്യും. റിലീസ് തീയതി അറിയിച്ചു പുതിയ പോസ്റ്റർ പുറത്തിറങ്ങി .മീനാക്ഷി ഉണ്ണിക്കൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ് , ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ദീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് മറ്റു താരങ്ങൾ. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് രചന.റാപ്പുകളിലൂടെ ശ്രദ്ധ നേടിയ ഗബ്രി ആദ്യമായി സിനിമ പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയുമുണ്ട്. യാക്‌സൻ ഗാരി പെരേര, നേഹ എസ്. നായർ എന്നിവർ ചേർന്നാണ് സംഗീതം.ഛായാഗ്രഹണം- അഭിലാഷ് ശങ്കർ, എഡിറ്റർ- നൗഫൽ അബ്ദുള്ള, സംഘട്ടനം- കലൈ കിങ്സ്റ്റൻ, സൗണ്ട് ഡിസൈൻ- വിക്കി. എ ആന്റ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്നാണ് നിർമ്മാണം.

പി ആർആന്റ് മാർക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പി.ആർ. ഒ പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY