
മുഖത്തിന്റെ നിറം വർദ്ധിക്കാനും ചുളിവുകൾ മാറ്റാനും സഹായിക്കും എന്ന പേരിൽ പല തരത്തിലുള്ള ക്രീമുകൾ വിപണിയിൽ ലഭ്യമാണ്. വലിയ വിലയുള്ല ഈ ക്രീമുകൾ ആദ്യമെല്ലാം ഫലം തരുമെങ്കിലും പിന്നീട് ഇവ ചർമത്തിന് വളരെയധികം ദോഷം ചെയ്യുന്നു. ഇവയുടെ ഉപയോഗം നിർത്തിയാൽ ചർമം വളരെ വേഗം പഴയ സ്ഥിതിയിലേക്ക് മാറുകയും ചെയ്യും. എന്നാൽ, ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതെ വിപണിയിൽ ലഭ്യമായ ക്രീമുകൾ നൽകുന്ന അതേ ഫലം തരുന്ന ഒരു ക്രീം പരിചയപ്പെടാം. ഇത് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.
ആവശ്യമായ സാധനങ്ങൾ
ഉലുവപ്പൊടി - 1 ടേബിൾസ്‌പൂൺ
വെള്ളം - 1 ഗ്ലാസ്
കസ്‌തൂരി മഞ്ഞൾപ്പൊടി - കാൽ ടീസ്‌പൂൺ
കറ്റാർവാഴ ജെൽ - 1 ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധം
വെള്ളം ചൂടാക്കി അതിലേക്ക് ഉലുവപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് കുറുക്കിയെടുക്കുക. തണുക്കുമ്പോൾ അരിച്ചെടുക്കണം. ശേഷം ഇതിലേക്ക് കറ്റാർവാഴ ജെൽ ചേർത്ത് ക്രീം രൂപത്തിലാക്കുക.
ഉപയോഗിക്കേണ്ട വിധം
രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ക്രീം പുരട്ടിക്കൊടുക്കുക. രാവിലെ കഴുകി കളയാവുന്നതാണ്. ആദ്യ ഉപയോഗത്തിൽ തന്നെ വലിയൊരു മാറ്റം മുഖത്ത് കാണാൻ സാധിക്കും. വെയിലേറ്റുണ്ടായ കരിവാളിപ്പുകൾ മാറി ചർമം മൃദുവും ആരോഗ്യമുള്ളതുമാകും. എല്ലാ ദിവസവും രാത്രി ഈ ക്രീം ഉപയോഗിക്കുന്നത് കൂടുതൽ ഫലം നൽകും. ക്രമേണ ചർമത്തിന്റെ നിറം കൂടുന്നതും കാണാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |