
പതിനാറ് വർഷങ്ങൾക്ക് ശേഷം തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ വീണ്ടുമെത്തുകയാണ് കഥകളി കലാകാരൻ വരദനുണ്ണി . മലയാളികളുടെ പ്രിയ സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത നായകൻ റീ റിലീസിന്. ലിജോയുടെ സംവിധാന അരങ്ങേറ്റ ചിത്രം ആണ് നായകൻ.തിലകൻ, ജഗതി , ധന്യ മേരി വർഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്‌സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി, സാലു കെ ജോർജ്ജ്, ശിവജ്, കിരൺരാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശ്ശേരി, അംബിക മോഹൻ എന്നിവരാണ് മറ്റ് താരങ്ങൾ.
പി.എസ് റഫീക്കിന്റെ ആണ് രചന . മനോജ് പരമഹംസയുടെ ഛായാഗ്രഹണവും പ്രശാന്ത് പിള്ളയുടെ സംഗീതവും മികവ് പകർന്നു. ഇല്ലുമിനാറ്റോ ഫിലിംസിന്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് നിർമിച്ചത്. റിലീസ് വേളയിൽ ചിത്രം പരാജയപ്പെട്ടെങ്കിലും, ഇന്ദ്രജിത്തിന്റെ അഭിനയ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് വരദനുണ്ണി . ദേവദൂതൻ, ഛോട്ടാ മുംബൈ, ഫ്രണ്ട്‌സ്, സമ്മർ ഇൻ ബത്ലഹേം എന്നീ ചിത്രങ്ങൾക്കു ശേഷം ഹൈ സ്റ്റുഡിയോസ് ആണ് നായകൻ ഫോർ കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് വിതരണം. പി.ആർ.ഒ: പി.ശിവപ്രസാദ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
