SignIn
Kerala Kaumudi Online
Friday, 19 June 2026 12.22 AM IST

'മറ്റ് നടന്മാരുടെ ശമ്പളത്തിൽ കയ്യിട്ടുവാരും, വഴങ്ങുന്ന സ്ത്രീകൾക്ക് പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും'

vadivelu

തമിഴ്സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഹാസ്യ താരങ്ങളിൽ ഒരാളായിരുന്നു നടൻ വടിവേലു. മികച്ച വേഷങ്ങൾക്കൊണ്ട് പ്രേക്ഷകരെ ചിരിപ്പിച്ച വടിവേലു മലയാളികൾക്കിടയിലും ശ്രദ്ധേയനാണ്. അടുത്തിടെയാണ് വടിവേലുവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് നടി സോന ഹെയ്ഡൻ രംഗത്തെത്തിയിരുന്നു. നടന്റെ പെരുമാറ്റ രീതികൾ സഹിക്കാൻ കഴിയുന്നതിനും അപ്പുറമായതുകൊണ്ട് ഇപ്പോൾ വടിവേലുവുമായി സിനിമകൾ ചെയ്യുന്നില്ലെന്നാണ് നടി പറഞ്ഞത്. ഇപ്പോഴിതാ വടിവേലുവിനെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബിൽ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ആലപ്പി അഷ്റഫിന്റെ വാക്കുകളിലേക്ക്

വടിവേലു തന്റെ കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഡി.എം.കെ യെ പിന്തുണച്ച അദ്ദേഹം അന്നത്തെ പ്രമുഖരെ കടന്നാക്രമിച്ചു സംസാരിച്ചിരുന്നു. തന്നെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ നടൻ വിജയകാന്തിനെ മോശമായ വാക്കുകളിലൂടെ അദ്ദേഹം പരസ്യമായി അധിക്ഷേപിച്ചു. വിജയകാന്ത് മരിച്ചപ്പോൾ ഒരുനോക്ക് കാണാൻ പോലും വടിവേലു തയ്യാറായില്ല എന്നത് വലിയ വിമർശനങ്ങൾക്ക് കാരണമായി.

ജയലളിതയുടെ ഭരണകാലത്ത് വടിവേലുവിന് സിനിമയിൽ നിന്ന് മാറിനിൽക്കേണ്ടി വന്നെങ്കിലും, പിന്നീട് ഡി.എം.കെ അധികാരത്തിൽ വന്നതോടെ സ്റ്റാലിന്റെ കമ്പനി നിർമ്മിച്ച 'മാമന്നൻ' എന്ന ചിത്രത്തിലൂടെ അദ്ദേഹം ശക്തമായി തിരിച്ചുവന്നു. ശേഷം വടിവേലുവിന്റെ നല്ലകാലം തെളിഞ്ഞുതുടങ്ങി. ഡിഎംകെയോടുള്ള നന്ദി സൂചകം എന്നോണം ഇപ്പോൾ വടിവേലു തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്.

നടി സോന ഹൈഡൻ വടിവേലുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ മോശം പെരുമാറ്റം കാരണം ഒട്ടേറെ സിനിമകൾ താൻ വേണ്ടെന്നു വെച്ചതായും ഒരു ഘട്ടത്തിൽ അഭിനയം നിർത്താൻ പോലും ആലോചിച്ചതായും അവർ വെളിപ്പെടുത്തി. നടൻ ജയമണി പറയുന്നത് വടിവേലു വലിയ അഹങ്കാരിയാണെന്നാണ്. ഷൂട്ടിംഗ് സെറ്റുകളിൽ താൻ കസേരയിൽ ഇരിക്കുമ്പോൾ മറ്റുള്ളവർ നിലത്തിരിക്കണം എന്ന് അദ്ദേഹം നിർബന്ധിക്കാറുണ്ടായിരുന്നു. വടിവേലുവിനൊപ്പം അഭിനയിക്കുന്ന ചെറിയ കലാകാരന്മാരുടെ പ്രതിഫലം നിശ്ചയിക്കുന്നതും അത് തട്ടിയെടുക്കുന്നതും അദ്ദേഹം തന്നെയാണെന്നാണ് ഹാസ്യനടൻ കോട്ടാച്ചി വെളിപ്പെടുത്തിയത്.

തന്റെ ഇഷ്ടത്തിനും ഇങ്കിതത്തിനും വഴങ്ങുന്ന സ്ത്രീകൾക്ക് പണവും വീടുകളും വിലപിടിപ്പുള്ള സമ്മാനങ്ങളും വടിവേലു നൽകാറുണ്ട്. ഒരു പൊതുവേദിയിൽ വെച്ച് കൊറിയോഗ്രാഫർ പ്രഭുദേവ വടിവേലുവിന്റെ മുഖത്ത് വിരലിടുകയും തലമുടി വലിച്ചുവാരിയിടുകയും ചെയ്ത് പരിഹസിച്ച വീഡിയോ വൈറലായതിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. വളർന്നശേഷം വടിവേലുവിന്റെ സ്വഭാവത്തിലുണ്ടായ മാറ്റത്തെ കുറിച്ച് അറിയുമ്പോൾ എന്താ ഇയാൾ ഇങ്ങനെയെന്ന് തോന്നിപ്പോകാറുണ്ടെന്നും അഷ്റഫ് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, ACTRESS, VADIVELU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY