SignIn
Kerala Kaumudi Online
Thursday, 18 June 2026 1.36 PM IST

മോഹിനിയാട്ടവും ജീത്തു ജോസഫും തമ്മിൽ എന്ത് ബന്ധം ?

ss

ഭരതനാട്യ'ത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ചിത്രം "മോഹിനിയാട്ടം" ട്രെയിലർ റിലീസ് ചെയ്തു. ഇപ്പോൾ അവൻ സംവിധായകൻ ജീത്തു ജോസഫിന്റെ കൂടെ കൂടിയിട്ടുണ്ടെന്ന് സൈജു കുറുപ്പ് പറയുന്നിടത്തുനിന്ന് ആരംഭിക്കുന്നതാണ് മോഹിനിയാട്ടത്തിന്റെ ട്രെയിലർ. ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തും. സൂരാജ് വെഞ്ഞാറമൂട്,വിനയ് ഫോർട്ട്,ജഗദീഷ്,വിജയ്ബാബു,അഭിരാം രാധാകൃഷ്ണൻ,നന്ദു പൊതുവാൾ,സ്വാതി ദാസ് പ്രഭു,സന്തോഷ്‌ ഗുരുവായൂർ,നിസ്താർ സേട്ട്, ജിബിൻ ഗോപിനാഥ്,ദിവ്യ എം നായർ,കലാരഞ്ജിനി,ശ്രുതി സുരേഷ്,ശ്രീജ രവി,ബേബി ജീൻ തുടങ്ങിവരാണ് മറ്റ് താരങ്ങൾ. സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറിൽ ലിനി മറിയം ഡേവിഡ്,അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബബുലു അജു നിർവഹിക്കുന്നു. കോ റൈറ്റർ- വിഷ്ണു ആർ പ്രദീപ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൽമാൻ കെ എം, എഡിറ്റിംഗ്-ഷഫീഖ് വി ബി,ഗാനരചന-മുത്തു, സംഗീതം-ഇലക്ട്രോണിക് കിളി, പി. ആർ .ഒ എ. എസ്. ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY