
15 ഭാഷകളിൽ റിലീസ്
ജയസൂര്യ നായകനായി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം കത്തനാർ" ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി .കണ്ടു ശീലിച്ച പീരീഡ് ഫാന്റസി ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ മികച്ച ദൃശ്യ ഭാഷയിൽ ഒൻപതാം നൂറ്റാണ്ടിൽ നടക്കുന്ന കഥ പറയുകയാണ് കത്തനാർ. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരത്തിനും, ഗംഭീരമായ വിഎഫ്എക്‌സിനുമൊപ്പം രാഹുൽ സുബ്രമണ്യൻ ഒരുക്കിയ പശ്‌ചാത്തല സംഗീതവും ടീസർ ട്രെയിലറിനെ അസാമാന്യമായ അനുഭവമാക്കി മാറ്റുന്നു .
കഥാപാത്രങ്ങളുടെ കോസ്റ്റ്യൂ , മേക്കപ്പ്, കലാസംവിധാനം, ശബ്ദം എന്നിവയും കണ്ടു ശീലിച്ച പീരീഡ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തം. അഞ്ച് വർഷം അഞ്ഞൂറോളം പേർ ദിനം പ്രതി അധ്വാനിച്ചതിന്റെ ഫലമായി ഉന്നതനിലവാരത്തിൽ ഉയരുന്ന ചിത്രമായി മാറുന്ന കത്തനാരിൽ ജയസൂര്യ ശക്തമായ പകർന്നാട്ടം നടത്തുന്നു. തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി മലയാള പ്രവേശം നടത്തുന്നു. പ്രഭുദേവ, സനൂപ് സാൻ, സാൻഡി, ദേവിക സഞ്ജയ്, നിതീഷ് ഭരദ്വാജ്, വിനീത്, ഹരീഷ് ഉത്തമൻ, ശ്രീകാന്ത് മുരളി, കുൽപ്രീത് യാദവ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.15 ഭാഷകളിൽ പ്രദർശനത്തിന് എത്തുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്നു.
ആർ രാമാനന്ദ് , റോജിൻ തോമസ് എന്നിവർ ചേർന്നാണ് രചന. ഛായാഗ്രഹണം- നീൽ ഡി കുഞ്ഞ. സംഗീതം രാഹുൽ സുബ്രഹ്മണ്യം. ബൈജു ഗോപാലൻ, വി. സി പ്രവീൺ എന്നിവരാണ് കോ-പ്രൊഡ്യൂസേഴ്സ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. എഡിറ്റിംഗ്, വിഎഫ്എക്സ് ഡയറക്ടർ - റോജിൻ തോമസ്, പ്രൊഡക്ഷൻ ഡിസൈൻ - രാജീവൻ, ആക്ഷൻ ഡിസൈൻ - റോജിൻ തോമസ്, ആക്ഷൻ- ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, ഹെഡ് ഓഫ് ടെക്നോളജീസ് - സെന്തിൽ നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ധു പനക്കൽ, പി.ആർ. ഒ - ശബരി, വാഴൂർ ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
