SignIn
Kerala Kaumudi Online
Tuesday, 09 June 2026 8.39 PM IST

'ഞാൻ വിവാഹിതയാണ്, അഭിനയിക്കാനുള്ള തീരുമാനത്തിൽ പിന്തുണച്ചത് ഭർത്താവ്'

zarin-shihab

ജെ എഫ് ഡബ്ല്യു മൂവി അവാർഡ്‌സ് 2026ന്റെ വേദിയിൽ തന്റെ കരിയർ വിശേഷങ്ങൾ പങ്കുവച്ച് നടി സെറിൻ ഷിഹാബ്. താൻ വിവാഹിതയണെന്നും ഭർത്താവ് നൽകിയ പിന്തുണയാണ് തന്നെ പുരസ്‌കാര നേട്ടത്തിലേക്ക് എത്തിച്ചതെന്നും താരം പറഞ്ഞു. എന്നാൽ താരത്തിന്റെ ഈ വെളിപ്പെടുത്തൽ അവതാരകയെയും സദസിനെയും ഒരുപോലെ ഞെട്ടിച്ചു.

'രേഖാ ചിത്രം കണ്ട എന്റെ സുഹൃത്തുക്കൾക്ക് ശരിക്കും പേടി തോന്നി. കാരണം എന്റെ ഈ ഒരു വശം അവർ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ, അവർ എന്റെ ഭർത്താവിനെ നോക്കിയപ്പോൾ അദ്ദേഹത്തിന് ഭാവഭേദമൊന്നുമില്ലായിരുന്നു. ഞാനവളുടെ ഈ വശം മുൻപേ കണ്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് എന്റെ ജീവിതത്തിലെ മറ്റൊരു സാധാരണ ചൊവ്വാഴ്‌ച മാത്രമാണെന്നാണ്. അദ്ദേഹം വളരെ സപ്പോർട്ടീവായ ആളാണ്. എന്റെ യാത്രയിൽ ഭർത്താവ് നൽകുന്ന പിന്തുണയിൽ ഞാനെന്നും കടപ്പെട്ടിരിക്കുന്നു. ഞാൻ ഒരു നടിയാകാൻ തീരുമാനിച്ചപ്പോൾ ആദ്യം എന്നെ പിന്തുണച്ചത് അദ്ദേഹമാണ്. ഈ പുരസ്‌കാരനേട്ടത്തിന് പിന്തുണയായി നിന്ന ഡാനിയലിനും നന്ദി. കാരണം ഇത് അദ്ദേഹത്തിന്റെ കൂടി വിജയമാണ്'- സെറിൻ ഷിഹാബ് പറഞ്ഞു.

സറിൻ വിവാഹിതയാണെന്ന കാര്യം തനിക്ക് പുതിയ അറിവാണെന്നും അത് കേട്ട് താൻ ശരിക്കും ഞെട്ടിപ്പോയെന്നുമാണ് അവതാരക പ്രതികരിച്ചത്. തന്റെ സഹതാരം അനശ്വര രാജന്റെ പ്രകടനമാണ് തന്റെ വേഷം ഇത്രയധികം ശ്രദ്ധിക്കപ്പെടാൻ കാരണമെന്നും ആ അവാർഡ് നേട്ടത്തിൽ അനശ്വരയ്‌‌ക്ക് വലിയ പങ്കുണ്ടെന്നും സറിൻ കൂട്ടിച്ചേർത്തു. മികച്ച ഫീമെയിൽ നെഗറ്റീവ് കഥാപാത്രത്തിനുള്ള അവാർഡ് സ്വീകരിക്കവെ ജെഎഫ്‌ഡബ്ല്യു വേദിയിൽ സംസാരിക്കുകയായിരുന്നു താരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MOLLYWOOD, CELEBRITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY