SignIn
Kerala Kaumudi Online
Saturday, 13 June 2026 11.32 PM IST

ഡേറ്റ് മാറി, വിഷുപ്പടമായി മധുവിധു 17ന്

ss

ഷറഫുദ്ദീൻ, കല്യാണി പണിക്കർ എന്നിവരെ പ്രധാന കഥാപാത്രമാക്കി വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി എന്റർടെയ്നർ മധുവിധു ഏപ്രിൽ 17ന് റിലീസ് ചെയ്യും.നേരത്തേ മേയ് 1ന് റിലീസ് നിശ്ചയിച്ചതാണ്. ആദ്യാവസാനം പ്രേക്ഷകർക്ക് ചിരി സമ്മാനിക്കുന്ന ചിത്രം ആണ് മധുവിധു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മെല്ലവേ മെല്ലവേ" എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഏറെ ശ്രദ്ധനേടി.ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ , ശ്രീജയ , അമൽ ജോസ് , സഞ്ജു മധു, എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.ഷൈലോക്കിന് ശേഷം ബിബിൻ മോഹനും, മധുര മനോഹര മോഹം, പെറ്റ്‌ ഡിറ്റക്ടീവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജയ് വിഷ്ണുവും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രത്തിന് വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവഹിക്കുന്നു, സംഗീതം - ഹിഷാം അബ്ദുൾ വഹാബ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്റ്റിൻ, പ്രൊജക്റ്റ് ഡിസൈനർ - രഞ്ജിത്ത് കരുണാകരൻ,
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മാണം. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് സഹനിർമ്മാണം. അജിത് വിനായക ഫിലിംസ് ആണ് കേരളത്തിൽ വിതരണം. ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ഫാർസ് ഫിലിംസ്.
പി.ആർ.ഒ- ശബരി.





Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY