SignIn
Kerala Kaumudi Online
Friday, 12 June 2026 9.00 PM IST

'ഞാ​ൻ​ ​വി​വാ​ഹിത',​ വെ​ളി​പ്പെ​ടു​ത്തി സ​റി​ൻ​ ​ഷി​ഹാ​ബ്

ss

താൻ വിവാഹിതയാണെന്നും തന്റെ അഭിനയജീവിതത്തിന് ഭർത്താവ് നൽകുന്ന പിന്തുണയാണ് തന്റെ കരുത്തെന്നും വെളിപ്പെടുത്തി നടി സറിൻ ഷിഹാബ്.

ജെ.എഫ്. ഡബ്‌ള്യു. മൂവി അവാർഡ് 2026-ന്റെ വേദിയിൽ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു സറിൻ. ആട്ടം സിനിമയിലൂടെ അഭിനയ രംഗത്തേക്കു വന്ന സറിൻ രേഖാചിത്രം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പരിചിതയായി.

''രേഖാചിത്രം കണ്ട എന്റെ സുഹൃത്തുക്കൾക്ക് ശരിക്കും പേടി തോന്നി. കാരണം എന്റെ ഇൗ ഒരു വശം അവർ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ, അവർ എന്റെ ഭർത്താവിനെ നോക്കിയപ്പോൾ അദ്ദേഹത്തിന് ഭാവഭേദമൊന്നുമില്ലായിരുന്നു. അദ്ദേഹം പറഞ്ഞത് ഞാൻ അവളുടെ ഇൗ വശം മുൻപേ കണ്ടിട്ടുണ്ട്. ഇതു എന്റെ ജീവിതത്തിലെ മറ്റൊരു സാധാരണ ചൊവ്വാഴ്ച മാത്രമാണ് എന്നാണ്. അദ്ദേഹം.

വളരെ സപ്പോർട്ടീവായ ആളാണ്. എന്റെ യാത്രയിൽ അദ്ദേഹം നൽകുന്ന പിന്തുണയ്ക്ക് എന്നും കടപ്പെട്ടിരിക്കുന്നു. ഞാൻ ഒരു നടിയാകാൻ തീരുമാനിച്ചപ്പോൾ ആദ്യം എന്നെ പിന്തുണച്ചത് അദ്ദേഹം ആണ്.

ഇൗ പുരസ്കാര നേട്ടത്തിന് പിന്തുണയായി നിന്ന ഡാനിയലിനും നന്ദി. കാരണം ഇത് അദ്ദേഹത്തിന്റെ കൂടി നേട്ടം ആണ്. സറിൻ പറഞ്ഞു. ഒൗസേഫിന്റെ ഒസ്ത്ത്, ഇത്തിരി നേരം , ചത്താ പച്ച എന്നിവയാണ് സറിന്റെ മറ്റു ചിത്രങ്ങൾ. പേട്രിയറ്റ് ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY