SignIn
Kerala Kaumudi Online
Saturday, 25 April 2026 4.52 AM IST

ആരാധന അതിരുവിട്ടു; മഞ്ജുവാര്യരെ കെട്ടിപ്പിടിച്ച് ബലമായി ചുംബിച്ചു, യുവതിയ്‌ക്കെതിരെ രൂക്ഷ വിമർശനം

Increase Font Size Decrease Font Size Print Page
manju-warrier

പലപ്പോഴും ആരാധകരുടെ അതിരുവിട്ട സ്‌നേഹപ്രകടനങ്ങൾ താരങ്ങൾക്ക്‌ വലിയ ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കാറുണ്ട്. അത്തരത്തിലൊരു സ്‌നേഹപ്രകടനമാണ് നടി മഞ്ജുവാര്യർക്ക് നേരെ ഉണ്ടായത്. മാർച്ച്‌ 15ന്‌ നടന്ന‌ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. ഇതോടെ ആരാധകരുടെ അതിരുവിട്ട പ്രവൃത്തികൾ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതകളെപ്പറ്റി സോഷ്യൽമീഡിയയിൽ ചർച്ചകൾ കനക്കുകയാണ്.

പാലക്കാട്‌ ജുവലറി ഉദ്‌ഘാടനത്തിനായി വേദിയിൽ നിൽക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു യുവതി പെട്ടെന്ന് മഞ്ജുവിനരികിലെത്തി കടന്നുപിടിക്കുകയും അനുവാദമില്ലാതെ ചുംബിക്കുകയും ചെയ്‌തു. ആരാധകരുമായി സംവദിക്കാനായി സംഘാടകരൊരുക്കിയ ഓപ്പൺ സ്റ്റേജിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. അവതാരകയായ മീര അനിൽ ഉൾപ്പടെ അവരെ പിന്തിരിപ്പിക്കാൻ പാടുപെടുന്നുണ്ടായിരുന്നു. ഉടൻതന്നെ ബൗൺസേഴ്‌സ് എത്തിയാണ് ആരാധികയെ വേദിയിൽ നിന്ന് മാറ്റിയത്.

ഇത് ശരിയായ പെരുമാറ്റമല്ലെന്ന് അവതാരക മൈക്കിലൂടെ വിളിച്ചുപറഞ്ഞു. എന്നാൽ 'എനിക്ക് മഞ്ജു ചേച്ചിയെ ഇഷ്‌ടമാണ്, അതുകാണ്ടാണ് ചുംബിച്ചത്' എന്നാണ് സ്‌ത്രീ അവിടെ നിന്നും വിളിച്ചുപറഞ്ഞത്. വളരെ സംയമനത്തോടുകൂടിയാണ് മഞ്ജുവാര്യർ ഈ നിമിഷത്തെ നേരിട്ടത്. പ്രശ്‌നത്തിനുപിന്നാലെയും ഫോട്ടോ എടുക്കാനെത്തിയ ആരാധകരെ നിരാശരാക്കാതെയാണ് മഞ്ജു പ്രതികരിച്ചത്.

നിരവധിപേരാണ് ആരാധികയെ വിമർശിച്ച് രംഗത്തെത്തിയത്. ഇത്തരത്തിലൊരു ചടങ്ങ് നടക്കുമ്പോൾ കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നും സംഭവിച്ചത് വലിയ സുരക്ഷാവീഴ്‌ചയാണെന്നും സോഷ്യൽമീഡിയ അഭിപ്രായപ്പെട്ടു. പൊതുപരിപാടികൾക്കിടയിൽ അനുവാദമില്ലാതെ താരങ്ങളുടെ ശരീരത്തിൽ കടന്നുപിടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പലരും അഭിപ്രായപ്പെടുന്നു.

TAGS: MOLLYWOOD, CELEBRITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.