SignIn
Kerala Kaumudi Online
Tuesday, 21 April 2026 4.22 PM IST

ദുൽഖർ ചിത്രം ഐ ആം ഗെയിം അവസാന ഷെഡ്യൂൾ

Increase Font Size Decrease Font Size Print Page
ss

ദുൽഖർ സൽമാൻ നായകനായി നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ഐ ആം ഗെയിം അവസാന ഷെഡ്യൂൾ ഹൈദരാബാദിൽ ആരംഭിച്ചു. അവസാന ഷെഡ്യൂൾ ആരംഭിച്ച വിവരം "ദ ലാസ്റ്റ് ഡാൻസ്" എന്ന കുറിപ്പോടെ ഛായാഗ്രാഹകൻ ജിംഷി ഖാലിദ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു . നൂറിലധികം ദിവസങ്ങളായി ചിത്രീകരണം തുടരുന്ന ഐ ആം ഗെയിം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയസിനിമയാണ്. സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ എത്തുന്നതെന്ന് ഫസ്റ്റ് , സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സൂചിപ്പിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ഓണത്തിന് പ്രദർശനത്തിന് എത്തും. തമിഴ് നടി സംയുക്ത വിശ്വനാഥൻ ആണ് നായിക. കയാദു ലോഹർ, ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു.

. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മാണം. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് തിരക്കഥ. സംഭാഷണ ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് . ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്, സംഘട്ടനം അൻപറിവ്‌ .

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.