SignIn
Kerala Kaumudi Online
Sunday, 14 June 2026 12.26 AM IST

പ്രചോദനം ഞാൻ ഗന്ധർവൻ , അംശം പുറത്തിറങ്ങി

ss

ഡെഫ് ജാം റെക്കോർഡിംഗ്സ് ഇന്ത്യയും റിയൽ തിംഗ് റെക്കോർഡിംഗ്സും തമ്മിലുള്ള സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെ അക് സോ മേനിയാക്കിന്റെ പുതിയ സിനിമാറ്റിക് സിംഗിൾ അംശം പുറത്തിറങ്ങി. രാജ്യത്തെ ഏറ്റവും മുൻനിരയിലെ പുരോഗമനാത്മകമായ ആശയങ്ങൾക്ക് പേരുകേട്ട നാല് കലാകാരന്മാർ, അയ്‌സോ മേനിയാക്, ഭൂമി, എം.എച്ച്. ആർ, സർക്കിൾ ടോൺ എന്നിവർ ഒന്നിക്കുന്ന ഇൗ ട്രാക്ക്, സംഗീതത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്ന നൂതനമായ ഒരനുഭവം നൽകുന്നു.

മരണമില്ലാത്ത അവസ്ഥയും പ്രണയവും ഓർമ്മകളും അനുഭവിക്കാനുള്ള തീവ്രമായ ആഗ്രഹവും ഇത് രണ്ടിനുമിടയിൽ പെട്ടുപോകുന്ന ഒരു ഗന്ധർവ്വന്റെ മാനസിക സംഘർഷം ആണ് ഇൗ ഗാനം പകർത്തിയിരിക്കുന്നത്. അംശം എന്ന ഗാനത്തിലൂടെ ഡെഫ് ജാം ഇന്ത്യയും ആർ.ടി.ആർ ഉം ഇന്ത്യൻ സംഗീത രംഗത്ത് പുതിയൊരു മാതൃക സൃഷ്ടിക്കുന്നു. കലാപരമായ ഒത്തൊരുമയ്ക്കും കഥാപരമായ ആഴത്തിനും സംഗീതത്തിലെ പുതുമയ്ക്കും മുൻഗണന നൽകുന്ന ഒന്നായി ഇത് മാറുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY