
ഈ കൊച്ചു കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നത് ! ഹാഷിറിന്റെ ഡയലോഗ് കടം എടുത്ത് വായിച്ച് തുടങ്ങാം. മലയാള സിനിമയിൽ ആദ്യമായി താരങ്ങളില്ലാത്ത ചിത്രം 100 കോടി ക്ളബ് കയറി. നവാഗതനായ സവിൻ സ സംവിധാനം ചെയ്ത വാഴ 2 നേടുന്ന ചരിത്ര വിജയം കണ്ടു അത്ഭുതപ്പെടുകയാണ് സിനിമാലോകം. സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അലൻ ബിൻ സിറാജ്, വിനായക്, അജിൻ ജോയ് എന്നീ നാലു ചെറുപ്പക്കാർ പ്രേക്ഷകരെ എല്ലാം കൈയിലെടുത്തു. നാലുപേർക്കും ഇരുപത്തിയഞ്ച് വയസിൽ താഴെ പ്രായം. വർക്കലയ്ക്കടുത്ത് കല്ലമ്പലത്തുനിന്നാണ് നാലുപേരുടെയും നാട്. ഒരുമിച്ച് റീലും, വീഡിയോയും സോഷ്യൽ മീഡിയയിൽ നിറച്ച് സിനിമയിലേക്ക് ഒന്നിച്ച് ടിക്കറ്റെടുത്തതാണ് കഥയുടെ ട്വിസ്റ്റ്.ശേഷം ട്വിസ്റ്റ് നാൽവർ സംഘം പറയുന്നു.
ഞങ്ങൾ ക്ളാസ്മേറ്റ്സ്
ഹാഷിർ: അജിനും ഞാനും എട്ടാം ക്ളാസ് മുതൽ പ്ളസ്ടുവരെ ഒരുമിച്ച് പഠിച്ചതാണ്.
വിനായക്: ഞാൻ ഇവരുടെ ഇടയിലേക്ക് വരുന്നത് പ്ളസ് വണ്ണിനാണ്. പാളയംകുന്ന് ഗവ.മെന്റ് സ്കൂളിൽ ഞങ്ങൾ മൂന്നുപേരും ഒരുമിച്ചു. അവിടെ നിന്ന് പിന്നീട് ഇങ്ങോട്ട് ഒരുമിച്ച് തന്നെയാണ്.
അലൻ: കൊവിഡിനു ശേഷം, കൃത്യമായി പറഞ്ഞാൽ 2022 മുതലാണ് ഒരുമിച്ച് വീഡിയോ ചെയ്യാൻ തുടങ്ങിയത്. ഞങ്ങൾ നാലുപേരും നാലുതരം വീഡിയോ ചെയ്തു.
വിനായക്: ഞാൻ നാട്ടിൽ ഉള്ളവരുമായി വീഡിയോ ചെയ്തു. ഹാഷിറും അജിനും ടിക്ടോക് വീഡിയോകൾ ചെയ്യുന്നുണ്ടായിരുന്നു. ഹാഷിർ വിളിച്ചപ്പോൾ ഒരുമിച്ച് വീഡിയോ ചെയ്യാൻ തുടങ്ങി.
അജിൻ: ഞങ്ങൾ അഞ്ചുപേരായിരുന്നു. ആകാശ് ആണ് അഞ്ചാമൻ. ഞങ്ങൾ ബേസ് സെറ്റായി വന്നപ്പോഴേക്കും ആകാശിന് ദുബായിൽ ജോലി സെറ്റായി. സിനിമ കണ്ട് ആകാശ് വിളിച്ചു. ഒത്തിരി സന്തോഷമുണ്ടെന്ന് പറഞ്ഞു.
ഫുൾ കൈയീന്ന് പോയി
വിനായക്: സിനിമയുടെ ഇത്രയും വലിയ വിജയം ഞങ്ങൾ ആരും പ്രതീക്ഷിച്ചില്ല.
അലൻ: വിജയിക്കണമെന്ന് ആഗ്രഹിച്ചു. ഇതൊന്നും ഒരിക്കലും പ്രതീക്ഷിച്ചതല്ല. അതിന് പ്രേക്ഷകരോട് നന്ദി.
ഹാഷിർ: ഞങ്ങൾക്ക് ഏറ്റവും കടപ്പാട് വിപിൻ (തിരക്കഥാകൃത്ത് വിപിൻദാസ്) ചേട്ടനോടാണ്. സംവിധായകൻ സവിൻ സിനോട് ഒരുപാട് നന്ദിയുണ്ട്. ഇത്രയും വലിയ വിജയമായി തീരാൻ ക്യാമറാമാൻ അഖിൽ ലൈലാസുരനും എ ഡി ആയി വർക്ക് ചെയ്ത എല്ലാവരും സപ്പോർട്ട് ചെയ്തു.
അജിൻ: ഞങ്ങളെ കൊണ്ടുവന്നത് വിപിൻ ചേട്ടൻ ആണ്. സവിൻ സിന് നന്ദി.
അടുത്ത റീൽ
ഹാഷിർ: റീൽ ചെയ്യുന്നത് തുടരും. സമയത്തിന്റെ ഒരു ചെറിയ പ്രശ്നം മാത്രമേ ഉള്ളൂ.
അജിൻ: അടുത്ത റീൽ എപ്പോൾ എന്ന് പറയാൻ കഴിയുന്നില്ല. പരമാവധി ശ്രമിക്കും. നാട്ടിൽ വന്നുകഴിഞ്ഞ് ഷൂട്ട് ചെയ്യണം. അതിന്റെ കാര്യങ്ങൾ ഇനിയും ശ്രദ്ധിക്കണം.
വിനായക്: എന്നത്തേും പോലെ നല്ല കണ്ടന്റിൽ തന്നെ ആയിരിക്കും.
അലൻ: റീലും വീഡിയോയും ആണ് ഞങ്ങളുടെ ബേസ്.
ഹീറോസ്ഞങ്ങൾ അല്ല
വിനായക്: ശരിക്കും വാഴ 2ന്റെ പിന്നിൽപ്രവർത്തിച്ചവരാണ് യഥാർത്ഥ ഹീറോസ്.
അലൻ: 115 ദിവസം ഒരു കുടുംബം പോലെ പ്രവർത്തിച്ചു. ഞങ്ങളുടെ സിനിമ എന്ന നിലയിൽ എല്ലാവരും കണ്ടു.
ഹാഷിർ: സത്യത്തിൽ അവരാണ് മുഖ്യ പങ്കാളികൾ. ഞങ്ങൾ രണ്ടുപ്രാവശ്യം സിനിമ കണ്ടു.
അജിൻ: വലിയഒരു കൂട്ടായ്മയുണ്ട്. ഞങ്ങൾ നാലുപേർക്കും അനുയോജ്യമായ കഥാപാത്രം തന്ന തന്നു. ഞങ്ങൾ എല്ലാവർക്കും കിട്ടിയ വിജയം. വിപിൻ ചേട്ടനും സവിൻസിനും ഒത്തിരി നന്ദി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |