
തമിഴകത്ത് ടീനേജുകാരുടെ സ്വന്തം ആളായി കെൻ കരുണാസ്. നായകനായും സംവിധായകനായും കെൻ കരുണാസ് എത്തി പ്രേക്ഷകരുടെ സ്നേഹവും നേടി ഹൃദയത്തിൽ കയറി കൂടിയ സിനിമയുടെ പേര് 'യൂത്ത് .'അസുരാൻ സിനിമയിൽ ധനുഷിന്റെയും മഞ്ജുവാര്യരുടെയും മകനായി കെൻ വിസ്മയിപ്പിച്ചിട്ടുണ്ട്. ബോക്സോഫീസിൽ 80 കോടി വാരി 'യൂത്ത്" തമിഴിലെ മുൻനിര നായക സിനിമകളെ അത്ഭുതപ്പെടുത്തിയതാണ് പുതിയ വിശേഷം . സംവിധായകനായി കെൻ കരുണാസിന്റെ അരങ്ങേറ്റ ചിത്രം കൂടി ആണ് യൂത്ത്. പ്ളസ് ടു വിദ്യാർത്ഥികളുടെ സൗഹൃദ- പ്രണയ കാലത്തേക്ക് ക്യാമറ സൂം ചെയ്തു. യൂത്തിലെ 'മുട്ട കലക്കി" എന്ന ഗാനം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. മ്യൂസിക് ആപ്പുകൾ 'മുട്ട കലക്കി" ഭരിക്കുമ്പോൾ പാട്ടിന്റെ ഗായകനും രചയിതാവും കെൻ തന്നെയാണ്. കെന്നിനെ കാത്ത് നിരവധി സിനിമകളുണ്ട്. ഈ വർഷം 50 കോടി ക്ളബ് കയറുന്ന രണ്ടാമത്തെ തമിഴ് ചിത്രം ആണ് യൂത്ത്. പ്രശസ്ത തമിഴ് ഹാസ്യതാരം കരുണാസിന്റെ മകൻ ആണ് കെൻ. മുൻപോട്ട് പോകുന്നതിന് അച്ഛന്റെ വിലാസം ഇനി ആവശ്യമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |