
രജനികാന്ത് നായകനായി നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ 2വിൽ തെലുങ്ക് നടൻ പവൻ കല്യാൺ. അതിഥി വേഷത്തിൽ ആണ് പവൻ കല്യാൺ എത്തുന്നത്. പവൻ കല്യാണിന്റെ രംഗങ്ങൾ ചിത്രീകരിച്ചു. ബോളിവുഡ് താരം ഷാരൂഖ് ഖാന് നിശ്ചയിച്ച വേഷത്തിൽ ആണ് പവൻ കല്യാൺ എത്തുന്നതെന്നാണ് റിപ്പോർട്ട്. നേരത്തേ ഷാരൂഖ് ഖാന് പകരം ആ കഥാപാത്രം തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണയ്ക്ക് നൽകാനായിരുന്നു തീരുമാനം. നന്ദമുരി ബാലകൃഷ്ണ ജയിലർ 2വിൽ അഭിനയിക്കുന്നുവെന്നാണ് വിവരം. ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി കൂടിയായ പവൻ കല്യാൺ ഇതാദ്യമായാണ് തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. പോയ വർഷം റിലീസ് ചെയ്ത പവൻ കല്യാൺ ചിത്രം ഒജി ബ്ളോക് ബസ്റ്ററായിരുന്നു. ഉസ്താദ് ഭഗത്സിംഗ് ആണ് പവൻകല്യാൺ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. അതേസമയം ജയിലർ 2വിൽ മോഹൻലാലിന്റെ രംഗങ്ങൾ പൂർത്തിയായി.
ഹൈദരാബാദിലായിരുന്നു ചിത്രീകരണം. കന്നഡ സൂപ്പർ താരം ശിവ് രാജ്കുമാറാണ് മറ്റൊരു പ്രധാന വേഷമവതരിപ്പിക്കുന്നത്. ബോളിവുഡ് താരം മിഥുൻ ചക്രവർത്തിയാണ് പ്രതിനായകൻ. ബോളിവുഡ് താരം വിദ്യാബാലൻ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജയിലറിൽ ഡാൻസ് നമ്പരുമായി എത്തിയ തമന്ന ഭാട്ടിയ ഇത്തവണയും നൃത്തം ആടുന്നുണ്ട്. എസ്.ജെ. സൂര്യ, യോഗിബാബു, സുനിൽ, രമ്യകൃഷ്ണൻ, മേഘ്നരാജ്, മിർണ മേനോൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. മക്കൾ സെൽവൻ വിജയ് സേതുപതിയും ജയിലർ 2വിൽ അഭിനയിക്കുന്നുണ്ട്.
മലയാള താരങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. സുരാജ് വെഞ്ഞാറമൂട്, വിനായകൻ, കോട്ടയം നസീർ, സുനിൽ സുഖദ, അന്ന രേഷ്മ രാജൻ, ഷംന കാസിം, രാജേഷ് മാധവൻ, വിനീത് തട്ടിൽ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
