SignIn
Kerala Kaumudi Online
Thursday, 18 June 2026 3.11 AM IST

ഏലിയൻ കേരളത്തിൽ,​ പ്ളൂട്ടോ ടീസർ

ss

മലയാളത്തിലെ ആദ്യ ഏലിയൻ ചിത്രമായി നീരജ് മാധവ്, അൽത്താഫ് സലിം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന പ്ളൂട്ടോ ടീസർ പുറത്തിറങ്ങി. കംപ്ളീറ്റ് ഫൺ എന്റർടെയ്നറാണ്. ഏലിയനായി എത്തുന്നത് അൽത്താഫ് സലിം ആണ്. മനുഷ്യവാസലോകത്തേക്ക് ഏലിയൻ വരുന്നതാണ് കഥാപരിസരം. ഫസ്റ്റ് ലുക്ക് പോസ്റ്റർ പോലെ രസകരമാണ് ടീസർ. അജുവർഗീസ്, ആർഷ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, നിമ്ന ഫത്തൂമി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രാഹണം -ശ്രീരാജ് രവീന്ദ്രൻ നിർവഹിക്കുന്നു.സംഗീതം-അശ്വിൻ ആര്യൻ, അർക്കാഡോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജയകൃഷ്ണൻ.എഡിറ്റർ-സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസേഴ്സ്- നീരജ് മാധവ്, അനന്തു സുരേഷ്, കിഷോർ ആർ കൃഷ്ണൻ.

ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ എ.എസ്. ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY