SignIn
Kerala Kaumudi Online
Saturday, 13 June 2026 3.11 AM IST

'കഴിഞ്ഞദിവസം ഞങ്ങൾ രണ്ടുപേരും ഒന്നുകൂടി, നല്ല രസമായിരുന്നു'; എക്സ്ക്ളൂസിവായി 'സാധനം' വരുന്നുണ്ടെന്ന് ലാലേട്ടനും മമ്മൂക്കയും

READ ENGLISH VERSION
mohanlal-and-mammootty

മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് ഏപ്രിൽ 23നാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കിട്ടാൻ എത്തുകയാണെന്ന് ആരാധകരെ അറിയിക്കുകയാണ് മോഹൻലാലും മമ്മൂട്ടിയും. തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് താരങ്ങൾ ഇക്കാര്യം അറിയിച്ചത്. എക്സ്ക്ളൂസിവ് ചാറ്റ് ഷോയാണ് ഇതെന്നും താരങ്ങൾ വ്യക്തമാക്കി.

ഏപ്രിൽ 23നാണ് ഈ ചാറ്റ് ഷോയും റിലീസ് ചെയ്യുന്നത്. 'ഒരുപാട് വർഷങ്ങൾക്ക് ശേഷം ഞങ്ങൾ ഒന്നിക്കുന്ന സിനിമയുടെ ഭാഗമായി കഴിഞ്ഞദിവസം ഞങ്ങൾ ഒന്നുകൂടി. നല്ല രസമായിരുന്നു. ആ വിശേഷങ്ങളുമായി ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ വരികയാണ്'- താരങ്ങൾ പറഞ്ഞു.

ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ , രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും താരനിരയിലുണ്ട്. 'പേട്രിയറ്റ്' അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാൻവാസിലുമാണ് ഒരുക്കുന്നത്.


ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറിൽ ആന്റോ ജോസഫ്, കെ .ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം - മനുഷ് നന്ദൻ, സംഗീതം - സുഷിൻ ശ്യാം, എഡിറ്റിംഗ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, വിതരണം ആൻ മെഗാ മീഡിയ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL, MAMMOTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY