
പൃഥ്വിരാജിന്റെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ചുള്ളൻ ലുക്കിൽ ആണ് പൃഥ്വിരാജ് .വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയുടെ ലുക്കാണിത്. ആമിർ അലി എന്ന സ്വർണ കടത്തുകാരന്റെ വേഷമാണ് പൃഥ്വിരാജിന്.
2010 ൽഅമൽ നീരദിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് അഭിനയിച്ച അൻവർ സിനിമയുടെ ലുക്കുമായി താരതമ്യം ചെയ്തു ഇരുചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചു ആരാധകരിൽ ചിലർ. സമീപകാല സിനിമകളിലൊന്നും കാണാത്ത പഴയ പൃഥ്വിരാജിനെ തിരികെ ലഭിച്ചുവെന്ന് ആരാധകർ. ടൊവിനോ തോമസ് ചിത്രം പള്ളിചട്ടമ്പിയിൽ അതിഥി വേഷത്തിൽ എത്തി ആരാധകരെ അത്ഭുതപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ ലുക്കിലുള്ള പൃഥ്വിരാജിന്റെ ചിത്രങ്ങൾ . ഖലീഫയുടെ ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുകയാണ്.
ഓണം റിലീസായി ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഖലീഫയിൽ മോഹൻലാൽ അതിഥിവേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അതേസമയം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോ ബഡി ആണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം. പാർവതി തിരുവോത്ത് ആണ് നായിക.
ഗുരുവായൂരമ്പലനടയ്ക്കുശേഷം പൃഥ്വിരാജും സംവിധായകൻ വിപിൻദാസും ഒരുമിക്കുന്ന സന്തോഷ് ട്രോഫിയുടെ തുടർ ചിത്രീകരണം ജൂണിൽ ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |