SignIn
Kerala Kaumudi Online
Sunday, 21 June 2026 8.19 PM IST

വില്ലൻ സെറ്റിലെ ചിരിമാണിക്യം; സന്തോഷ് നായരുടെ വേർപാടിൽ വിതുമ്പി സുരാജ് വെഞ്ഞാറമൂട്

santhosh-nair-suraj

കൊച്ചി: നടൻ സന്തോഷ് നായരുടെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ സുരാജ് വെഞ്ഞാറമൂട്. താൻ സിനിമയിൽ എത്തിയ കാലം മുതൽക്കേയുള്ള സൗഹൃദമായിരുന്നു സന്തോഷ് നായരുമായി ഉണ്ടായിരുന്നതെന്നും അദ്ദേഹത്തിന്റെ വേർപാട് വലിയ വേദനയുണ്ടാക്കുന്നതാണെന്നും സുരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

സുരാജിന്റെ വാക്കുകൾ

രാവിലെ എഴുന്നേൽക്കുമ്പോൾ കേൾക്കുന്നത് ഒരുപാട് വേദന തരുന്ന സന്തോഷ് അണ്ണന്റെ വിയോഗവർത്തയാണ്... ഞാൻ സിനിമയിൽ വരുന്ന കാലത്തൊക്കെ അദ്ദേഹം വില്ലൻ വേഷങ്ങളിൽ തിളങ്ങി നില്കുകയായിരുന്നു...കൂടെ അഭിനയിച്ചു തുടങ്ങിയപ്പോൾ ആണ് ഇത്രയും രസികൻ ആയ ഒരാൾ ആയിരുന്നോ ഇദ്ദേഹമെന്നു അത്ഭുതം തോന്നിയത്.. എപ്പോഴും എന്തെങ്കിലും ഒക്കെ പറഞ്ഞു ചിരിപ്പിച്ചു കൊണ്ടേയിരിക്കും...അവസാനം മോഹിനിയാട്ടമാണ് ഒരുമിച്ച് ചെയ്ത സിനിമ...ആ സിനിമയുടെ സെറ്റിലും അദ്ദേഹത്തിന്റെ ഒപ്പം പങ്കിട്ട നിമിഷങ്ങൾ എല്ലാം പൊട്ടിച്ചിരികളുടേതായിരുന്നു... അത്യധികം വേദനയോടെ വിട'- സുരാജ് കുറിച്ചു.

വാഹനാപകടത്തെത്തുടർന്നായിരുന്നു സന്തോഷ് നായരുടെ അന്ത്യം. സിനിമയിലെ സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, SANTHOSH NAIR, SURAJ VENJARAMOODU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY