
രൺവീർസിംഗ് ചിത്രം ധുരന്ദർ 2: ദ റിവഞ്ച് തിയേറ്ററിൽ 50-ാം ദിനം പൂർത്തിയാക്കി. ആഗോളതലത്തിൽ ബാഹുബലി 2 എന്ന ചിത്രത്തെ മറികടന്ന് ഇതുവരെ ഉള്ളതിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമാണ് ധുരന്ദർ 2. ആഗോളതല കളക്ഷൻ 1800 കോടിക്ക് മുകളിൽ എന്നാണ് റിപ്പോർട്ട്. 255 കോടി ആയിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ്.
ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ദർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് ധുരന്ദർ ദ റിവഞ്ച് . രൺവീർ സിംഗ് ജസ്കിരത് സിംഗ് രംഗിയായും ഹംസയായും തന്റെ ഇരട്ട അവതാരങ്ങളിൽ എത്തിയ ചിത്രം മാർച്ച് 19 ന് റിലീസ് ചെയ്തു. ട്രെയിലറിലെ ഗംഭീര പശ്ചാത്തല സംഗീതവും മൂർച്ചയേറിയ ഡയലോഗുകളും വലിയ പ്രശംസ തുടക്കത്തിൽ തന്നെ നേടി. തന്ത്രപ്രധാനിയായ അജയ് സന്യാലിന്റെ വേഷത്തിൽ ആർ മാധവൻ, ഐ.എസ്ഐ മേജർ ഇഖ്ബാലിന്റെ വേഷത്തിൽ അർജുൻ രാംപാൽ, എസ്പി ചൗധരി അസ്ലാമിന്റെ വേഷത്തിൽ സഞ്ജയ് ദത്ത് എന്നിവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്നധുരന്ദർ 2 : ദ റിവഞ്ച് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്തു. പി.ആർ.ഒ - ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
