
ക്ഷേത്രങ്ങളുടെ വരുമാനത്തിൽ നിന്ന് നടത്താൻ ഉദ്ദേശിച്ചിരുന്ന കോടികളുടെ പദ്ധതികൾ ഉപേക്ഷിച്ച് വിജയ് സർക്കാർ. 245.85 കോടിയുടെ 46 പ്രോജക്ടുകൾക്കുള്ള അനുമതിയാണ് നഷേധിച്ചത്. തമിഴ്നാട് മുൻ സർക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചിരുന്ന പദ്ധതികളാണിവ. ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്സ് വകുപ്പാണ് തീരുമാനം അറിയിച്ചത്. ക്ഷേത്രങ്ങളിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് കല്യാണഹാളുകൾ, വ്യവസായ കെട്ടിടങ്ങൾ തുടങ്ങിയവയാണ് നിർമിക്കാൻ നിശ്ചയിച്ചിരുന്നത്. കോടതി ഉത്തരുവകളും ക്ഷേത്രങ്ങളിൽ മേലുള്ള സാമ്പത്തിക സമ്മർദ്ദവുമാണ് പദ്ധതികൾ റദ്ദാക്കാനുള്ള കാരണമായി വകുപ്പ് ചൂണ്ടിക്കാട്ടിയത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |