SignIn
Kerala Kaumudi Online
Tuesday, 04 August 2026 9.05 AM IST

'കരാർ, അല്ലെങ്കിൽ പൂർണ കീഴടങ്ങൽ'; ഇറാന് മുന്നറിയിപ്പുമായി അമേരിക്ക

donald-trump
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ ഇറാൻ തള്ളിയതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒന്നുങ്കിൽ കരാർ, അല്ലെങ്കിൽ പൂർണ കീഴടങ്ങൽ എന്നാണ് ട്രംപ് ഇറാറ് മുന്നറിയിപ്പ് നൽകുന്നത്. തന്റെ സമൂഹമാദ്ധ്യമത്തിലൂടെയാണ് ട്രംപ് അന്ത്യശാസനം നൽകിയത്.

'ഇറാൻ ഇരട്ട നിലപാട് കാണിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. ചർച്ചകൾ നടക്കുന്നില്ലെന്ന് പരസ്യമായി നിഷേധിക്കുന്നതിന് മുമ്പ് ഇറാൻ അതിനായി യാചിച്ചിരുന്നു. പതിറ്റാണ്ടുകളായി അവർ സൃഷ്ടിച്ച ഒരു പ്രശ്നത്തിനുള്ള പരിഹാരത്തെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. ഹോർമുസ് കടലിടുക്ക് അവർ പ്രവർത്തിപ്പിക്കുമെന്ന് പറയുന്നു. എന്നാൽ അത് ഇതിനകംതന്നെ യുഎസ് നാവികസേനയുടെ നിയന്ത്രണത്തിലാണ്. 'യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റീൽ മതിൽ' ആണ് ഹോർമുസ് പൂർണമായും നിയന്ത്രിക്കുന്നത്. കടലിടുക്ക് വഴിയുള്ള പ്രവേശനം പൂർണമായും അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കും. ഞങ്ങൾ അനുവദിക്കാത്ത പക്ഷം ഇറാനിലേക്ക് ഒന്നും കടക്കില്ല. ഒരു കരാർ അല്ലെങ്കിൽ പൂർണ കീഴടങ്ങൽ പൂർത്തിയാകുന്നതുവരെ ഒന്നും നടക്കില്ല'- എന്നാണ് ട്രംപ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.

യുഎസ് - ഇറാൻ ചർച്ച ഇന്നലെ തുടങ്ങുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ യുഎസുമായി തങ്ങൾ ചർച്ച നടത്തുന്നില്ലെന്നും വരുംദിവസങ്ങളിൽ അതിന് പദ്ധതിയില്ലെന്നുമാണ് ഇറാന്റെ പ്രതികരണം. സംഘർഷം അവസാനിപ്പിക്കാനുള്ള കരാറിന് ഉടൻ ധാരണയാകുമെന്ന് കാട്ടി ഞായറാഴ്ച ഇറാനിൽ നടത്താനിരുന്ന യുഎസ് ബോംബാക്രമണം ട്രംപ് റദ്ദാക്കിയിരുന്നു. ഇറാന്റെയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെയും അഭ്യർത്ഥന മാനിച്ച് ചർച്ചകൾക്ക് അവസരം നൽകുകയാണെന്നും പുതിയ ആക്രമണങ്ങൾ തത്കാലം ഇല്ലെന്നുമായിരുന്നു ട്രംപ് അവകാശപ്പെട്ടത്.

English Summary

US President Donald Trump issued a stern warning to Iran via social media, stating it faces "either a deal or complete surrender" after rejecting peace talks to end the Middle East conflict. Trump accused Iran of a double standard regarding negotiations. He asserted the US Navy controls the Strait of Hormuz, vowing to restrict access until an agreement is finalized with Iran.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN, US, IRAN US WAR, DONALD TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360