വാഷിംഗ്‌ടൺ: ഇറാനെതിരെ ആസൂത്രണം ചെയ്‌തിരുന്ന വൻ സൈനികാക്രമണം റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ പ്രധാന വ്യവസ്ഥയിൽ ധാരണയായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
ഇറാനിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും ചേർന്ന് ആക്രമണം നടത്താൻ ഒരുങ്ങുകയാണെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെയാണ് പ്രഖ്യാപനം. ഇറാനും പശ്ചിമേഷ്യയിലെ മറ്റുചില രാജ്യങ്ങളും ആക്രമണം നിർത്തിവയ്‌ക്കണമെന്ന് നിർബന്ധിച്ചതായും ട്രംപ് പറഞ്ഞു. കരാർ വേഗത്തിൽ പൂർത്തിയാക്കുമെന്ന വ്യവസ്ഥയിലാണ് ആക്രമണം റദ്ദാക്കാൻ തീരുമാനിച്ചതെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി.
ഉടൻതന്നെ ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കുന്നതും ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുന്നതുമാണ് കരാറിലെ പ്രധാന വ്യവസ്ഥയെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ, ഇറാൻ ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, അമേരിക്കയുടെയോ ഇസ്രയേലിന്റെയോ ആക്രമണമുണ്ടായാൽ അതിന് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി സൗദി വിദേശകാര്യ മന്ത്രിയെ അറിയച്ചതായാണ് വിവരം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ശനിയാഴ്‌ച ട്രംപുമായി ഫോണിൽ സംസാരിച്ചെന്നും ആക്രമണം അവസാനിപ്പിച്ച് ചർച്ചകളിലേക്ക് മടങ്ങണമെന്നും അഭ്യർത്ഥിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
US President Donald Trump said he cancelled a planned military strike on Iran, claiming a deal is close and could quickly be finalized. Iran has not responded, while the US has issued security alerts across the Middle East amid rising tensions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |