നോർത്ത് കരോലിന: ചില നമ്പറുകൾ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരുമെന്നാണ് ചിലരുടെ വിശ്വാസം. അത്തരമൊരു വിശ്വാസമാണ് അമേരിക്കക്കാരനായ ടോമസ് മുനോസിന് കോടികളുടെ ഭാഗ്യം സമ്മാനിച്ചത്. ജീവിതകാലം മുഴുവൻ ഭാഗ്യനമ്പറായ കരുതിയ 'ഏഴ്' എന്ന നമ്പർ അദ്ദേഹത്തിന് നേടിക്കൊടുത്തത് 9.5 കോടി രൂപയുടെ ലോട്ടറി സമ്മാനമാണ്.
അമേരിക്കയിലെ നോർത്ത് കരോലിന സംസ്ഥാനത്തെ മോണ്ട്ഗോമറി കൗണ്ടിയിലെ ബിസ്‌കോ സ്വദേശിയാണ് ടോമസ് മുനോസ്. നോർത്ത് കരോലിന എജ്യുക്കേഷൻ ലോട്ടറിയുടെ പുതിയ ട്രിപ്പിൾ റെഡ് 777 ജാക്ക്പോട്ട് സ്‌ക്രാച്ച് ടിക്കറ്റിലൂടെയാണ് അദ്ദേഹം ഏകദേശം ഒരു മില്യൺ ഡോളറിന്റെ സമ്മാനം നേടിയത്. കാൻഡറിലെ ഒരു കടയിൽനിന്നാണ് അദ്ദേഹം 10 ഡോളർ വിലയുള്ള ലോട്ടറി ടിക്കറ്റ് വാങ്ങിയത്.
'ഏഴ് ആണ് എന്റെ ഭാഗ്യനമ്പർ. ഞാൻ ജനിച്ചത് 1977ലെ ഒരു ഏഴാം തീയതിയാണ്. അതുകൊണ്ടാണ് മൂന്ന് ഏഴുകളുള്ള ടിക്കറ്റ് കണ്ടപ്പോൾ ഉടൻ വാങ്ങിയത്'-മുനോസ് പറയുന്നു. ടിക്കറ്റ് കടയിൽവച്ച് തന്നെ ചുരണ്ടിനോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ലഭിച്ചതായി മനസിലായത്. ശരീരം മുഴുവൻ സന്തോഷംകൊണ്ട് വിറയ്‌ക്കുകയായിരുന്നു.
സമ്മാനത്തുക 20 വർഷത്തിനുള്ളിൽ പല തവണകളായി വാങ്ങാനും അല്ലെങ്കിൽ ഒറ്റത്തവണയായി ആറ് ലക്ഷം ഡോളർ കൈപ്പറ്റാനും അവസരമുണ്ടായിരുന്നു. മുനോസ് ഒറ്റത്തവണയായിത്തന്നെ തുക സ്വീകരിച്ചു. നികുതി കിഴിച്ചശേഷമുള്ള 396,060 ഡോളറാണ് (ഏകദേശം 3.8 കോടി രൂപ) അദ്ദേഹത്തിന് ലഭിച്ചത്. ഈ തുക നിക്ഷേപിക്കാനും പഴയ പ്ലാസ്റ്റിക് കാറുകൾ പുനരുദ്ധരിക്കുന്ന തന്റെ ഹോബി തുടരാനുമാണ് പദ്ധതിയെന്ന് മുനോസ് അറിയിച്ചു. ഈ മാസം ആരംഭിച്ച ട്രിപ്പിൾ റെഡ് 777 ജാക്ക്‌പോട്ട് ഗെയിമിൽ മൂന്ന് ഒന്നാം സമ്മാനങ്ങളാണുള്ളത്. ഇതിൽ ഒരെണ്ണത്തിന്റെ ഫലം മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്.
A North Carolina man won a $1 million scratch-off lottery prize after buying a Triple Red 777 Jackpot ticket because 7 is his lucky number.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |