
പ്രതിരോധ മേഖലയിലെ ആത്മനിർഭരത ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ വ്യോമസേന നിർണായകമായ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. സാധാരണയായി ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങൾക്കും മറ്റ് സൈനിക വിമാനങ്ങൾക്കും ആവശ്യമായ സ്‌പെയർ പാർട്സുകളിൽ ഏകദേശം 97 ശതമാനവും ഇപ്പോൾ ഇന്ത്യയിൽ തന്നെ ദ്ദേശീയമായി നിർമ്മിക്കാൻ വ്യോമസേനയ്ക്ക് സാധിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിദേശ വിതരണക്കാരെ ആശ്രയിച്ചിരുന്ന നിരവധി നിർണായക ഘടകങ്ങൾ ആഭ്യന്തരമായി വികസിപ്പിക്കുകയും ഉൽപ്പാദിപ്പിക്കുകയും ചെയ്തതിലൂടെ സേനയുടെ പ്രവർത്തന സ്വയംപര്യാപ്തത ഗണ്യമായി വർധിച്ചിട്ടുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |