ന്യൂയോർക്ക്: ഫ്ളൈ ദുബായ് വിമാനത്തിലെ ക്യാപ്റ്റനെ ആക്രമിക്കുകയും ഭീതിയുടെ അന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌ത ഒമാനി സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടാകാമെന്ന് ആരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നടത്തിയത് ഭീകരാക്രമണ ശ്രമമാണെന്നും ഇതിന് പിന്നിൽ ഇറാന് ബന്ധമുണ്ടെന്ന് കണ്ടാൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ട്രംപ് ഇത്തരത്തിൽ പറഞ്ഞത്. 'ഫ്‌ളൈദുബായ് വിമാനത്തിലെ പൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ആരെങ്കിലും വിവരം നൽകിയിരുന്നോ?' എന്ന ചോദ്യത്തിന് 'ഞാൻ മറുപടി പറയാം.ഞാൻ കേട്ടതനുസരിച്ച് ബന്ധമുണ്ട്. ഞങ്ങളത് അന്വേഷിച്ചുവരികയാണ്.' നടന്നത് ഒരു തീവ്രവാദി ആക്രമണ ശ്രമമാകാം എന്ന് അദ്ദേഹം നേരത്തെയും പറഞ്ഞിരുന്നു.
അതേസമയം ഫ്‌ളൈ ദുബായ് വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡിനെ ആക്രമിച്ച ഒമാനി പൈലറ്റ് തീവ്രവാദ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട വ്യക്തിയാണെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചിരുന്നു.യോഗ്യതാ നിർണയത്തിലെ പിഴവ് കാരണമാണ് ടെൽ അവീവിലേക്കുള്ള വിമാനം പറത്താൻ അയാൾക്ക് അവസരം ലഭിച്ചതെന്നും അദ്ദേഹം അന്തർദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.
ഒമാനി പൈലറ്റിന്റെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. വിമാനം വീഴ്ത്താനായിരിക്കാം ഒമാനി പൈലറ്റ് ശ്രമിച്ചതെന്നും കീഴ്‌പ്പെടുത്തിയതിന് പിന്നാലെ 'എന്നെ കൊല്ലൂ' എന്ന് അയാൾ അലറി വിളിച്ചെന്നും ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു. ഒമാനി പൈലറ്റിന് ഇറാനുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം കുറച്ചുദിവസങ്ങൾക്കകം അന്വേഷണത്തിലൂടെ അറിയാമെന്നും നെതന്യാഹു വ്യക്തമാക്കി.
ദുബായിൽ നിന്നും ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോയ ഫ്ളൈ ദുബായ് വിമാനത്തിലാണ് ആക്രമണ സംഭവങ്ങളുണ്ടായത്. വിമാനത്തിലെ 174 യാത്രക്കാരിൽ 170ഉം ഇസ്രയേൽ സ്വദേശികളായിരുന്നു. ഇന്ത്യക്കാരനായ ക്യാപ്‌റ്റൻ സ്‌മിത് മച്ചാറിനെ ആക്രമിച്ച സഹപൈലറ്റിനെ കോക്പിറ്റിലേക്ക് ഓടിയെത്തിയ യാത്രക്കാർ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാൾ അറസ്റ്റിലായിട്ടുണ്ട്. കൃത്യമായി ആക്രമണം പ്രതിരോധിച്ച സ്‌മിത് മച്ചാറിനെ വിവിധ രാഷ്‌ട്രതലവന്മാർ അഭിനന്ദിച്ചു.
US President Donald Trump has alleged that the Omani co-pilot who attacked the captain of a Flydubai flight and created panic may have links to Iran. Trump described the incident as an attempted terrorist attack and warned that Iran would face a strong retaliation if its involvement is established.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |