ഫ്‌ളോറിഡ: യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ വംശീയ അധിക്ഷേപം നടത്തി അജ്ഞാതനായ മറ്റൊരു വിദ്യാർത്ഥി. യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡയിലെ വിദ്യാർത്ഥിക്കാണ് മറ്റൊരു വിദ്യാർത്ഥിയിൽ നിന്ന് വംശീയവും ഹോമോഫോബിക് ആയ അധിക്ഷേപവും നേരിടേണ്ടി വന്നത്. യൂണിവേഴ്‌സിറ്റി ക്യാമ്പസിന് സമീപത്ത് വച്ചായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ വിദ്യാർത്ഥി തന്നെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. തന്നെ അധിക്ഷേപിക്കുകയും പിന്തുടരുകയും പിന്നീട് തള്ളിയിടുകയും ചെയ്ത വിദ്യാർത്ഥിയെ തിരിച്ചറിയാൻ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥി വീഡിയോ പുറത്തുവിട്ടത്.
ഈ മാസം 17നാണ് സംഭവമുണ്ടായതെന്നാണ് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ. രാത്രി ഭക്ഷണം വാങ്ങി ക്യാമ്പസിലേക്ക് മടങ്ങുന്നതിനിടെയാണ് ഒരാൾ സമീപത്തെത്തിയതെന്ന് വിദ്യാർത്ഥി പറഞ്ഞു. ഫോണിൽ ദൃശ്യങ്ങൾ പകർത്തിക്കൊണ്ട് ഇന്ത്യക്കാരനെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും അസഭ്യവാക്കുകൾ ഉപയോഗിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഒഴിവാക്കാൻ ശ്രമിച്ചിട്ടും ഇയാൾ പിന്തുടർന്നതായും റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ മുന്നിൽ തടഞ്ഞുനിർത്തി തള്ളിയിടാൻ ശ്രമിച്ചെന്നും തുടർന്ന് പിന്നിലേക്ക് വീഴാൻ ഇടയായെന്നും വിദ്യാർത്ഥി ആരോപിച്ചു. തന്റെ ബാഗ് പരിശോധിക്കാൻ ഇയാൾ ശ്രമിക്കുകയും തന്നെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് തന്റെ ജീവനെക്കുറിച്ച് ശരിക്കും ഭയപ്പെട്ടിരുന്നുവെന്നും വിദ്യാർത്ഥി പറഞ്ഞു
വീഡിയോയിൽ കാണുന്നതുപോലെ, യുവാവ് അധിക്ഷേപിക്കാൻ തുടങ്ങിയതോടെ വിദ്യാർത്ഥിയും സംഭവം റെക്കോർഡ് ചെയ്യാൻ ആരംഭിച്ചു. ഇതിൽ പ്രകോപിതനായ യുവാവ് വീഡിയോയിൽ തന്റെ പേരും വെളിപ്പെടുത്തി. എന്നാൽ, പറഞ്ഞ പേര് ഇയാളുടെ യഥാർത്ഥപേരാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവം സർവകലാശാല അധികൃതരെ അറിയിച്ചതായും അധിക്ഷേപിച്ചയാളെ തിരിച്ചറിഞ്ഞതായും റെഡ്ഡിറ്റ് ഉപയോക്താക്കൾ കമന്റിൽഅവകാശപ്പെട്ടു.സംഭവത്തിൽ പൊലീസ്അന്വേഷണം പുരോഗമിക്കുകയാണ്.
A University of Florida student alleged that he was subjected to racial and homophobic abuse by another student near the campus. The alleged harasser reportedly followed him, pushed him and attempted to access his backpack.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |