വാഷിംഗ്‌ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എഐ) അമിത നിയന്ത്രണം വേണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിയന്ത്രണങ്ങൾ അമേരിക്കയുടെ സാങ്കേതിക മുന്നേറ്റത്തിന് തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് കമ്പനികൾക്ക് ശക്തമായ സ്വയം നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടു.
എഐ മേഖലയുടെ സ്വയം നിയന്ത്രണത്തിനുള്ള 'മോറലി ബൈൻഡിംഗ് കരാറിൽ' ഒപ്പുവച്ചതായി ട്രംപ് പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ നടന്ന എഐ ഉച്ചകോടിയിൽ പ്രമുഖ ടെക് മേധാവികളുമായി കൂടിക്കാഴ്‌ച നടത്തിയതിനുശേഷമാണ് ട്രംപിന്റെ പ്രതികരണം. ഇലോൺ മസ്‌ക്, മാർക്ക് സക്കർബർഗ്, സുന്ദർ പിചെ, സത്യ നദെല്ല, ജെൻസൻ ഹുവാങ്, ജെഫ് ബെസോസ്, സാം ആൾട്ട്‌മാൻ ഉൾപ്പടെയുള്ള ടെക് പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുത്തു.
എഐ സാങ്കേതികവിദ്യയ്‌ക്ക് സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായുള്ള 'ജോയിന്റ് കമ്മിറ്റ്‌മെന്റ് ഓൺ ഫ്രോണ്ടിയർ റെസ്‌പോൺസിബിലിറ്റീസ് എന്ന കരാറിലാണ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചത്. 'ഇത് ഒരു തരത്തിൽ ഭരണഘടന പോലെയാണ്. ലോകത്തിലെ ഏറ്റവും വലിയ ആളുകൾ ഇതിൽ ഒപ്പുവച്ചിട്ടുണ്ട്. പ്രസിഡന്റെന്ന നിലയിൽ ഞാനും ഒപ്പു വച്ചു. ഇത് യഥാർത്ഥത്തിൽ ഒരു സംരക്ഷണ സംവിധാനമാണ്'- ട്രംപ് പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ 'സൂപ്പർ ഇന്റലിജൻസ്' എന്ന് പുന:നാമകരണം ചെയ്യുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിലും ട്രംപ് ഒപ്പുവച്ചു. ഭരണകൂടത്തിലെ എല്ലാ വകുപ്പുകളും ഏജൻസികളും തങ്ങളുടെ ഔദ്യോഗിക രേഖകളിൽ 'സൂപ്പർ ഇന്റലിജൻസ്', 'എസ്‌ഐ' എന്നീ പദങ്ങൾ ഉപയോഗിക്കണമെന്നും 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്', 'എഐ' എന്നീ പദങ്ങൾ ഒഴിവാക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. കഴിഞ്ഞ ആഴ്‌ച ഐക്യരാഷ്‌ട്ര സഭയിൽ നടത്തിയ പ്രസംഗത്തിലും ട്രംപ് സമാനമായ പരാമർശം നടത്തിയിരുന്നു.
Trump called for less AI regulation, saying it could hinder U.S. technological progress. He backed industry self-regulation and signed an AI safety agreement.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |