SignIn
Kerala Kaumudi Online
Friday, 18 September 2026 5.01 PM IST

നൂതന ആശയാവിഷ്‌ക്കാരങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ അവാർഡിന് അപേക്ഷിക്കാം

award

തിരുവനന്തപുരം: പൊതുജനസേവന രംഗത്തെ നൂതന ആശയ ആവിഷ്‌ക്കാരത്തിനുള്ള മുഖ്യമന്ത്രിയുടെ 2018ലെ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹ്യവികസന/ സ്വയംസഹായ/ അയൽപക്കസംഘങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ 2018ൽ നടപ്പാക്കിയ നൂതന ആശയാവിഷ്‌കാരത്തിനാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവുമുൾപ്പെടുന്ന അവാർഡ് നൽകുന്നത്. പബ്ലിക് സർവീസ് ഡെലിവറി, പേഴ്‌സണൽ മാനേജ്‌മെന്റ്, പ്രൊസിഡ്വറൽ ഇന്റർവെൻഷൻസ്, ഡെവലപ്പ്‌മെന്റൽ ഇന്റർവെൻഷൻസ് എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ.

മലയാളത്തിലും ഇംഗ്ലീഷിലും മൂന്നു വീതം സ്‌പൈറൽ ബൈൻഡ് ചെയ്ത അപേക്ഷകൾ ഡയറക്ടർ, ഐ.എം.ജി തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.img.kerala.gov.in. ഫോൺ: 0471-2305573, 2304920, (എക്സ്റ്റൻഷൻ 839) 2300069.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA